'അണ്‍ഹൈഡ്'; രമ്യ നമ്പീശന്‍ ഇനി സംവിധായികയും

ചില ശക്തമായ നിലപാടുകളുടെ പേരില്‍ സിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെട്ട നടിയാണ് രമ്യ നമ്പീശന്‍. സുഹൃത്തുക്കളുടെ സിനിമകളില്‍ മാത്രമാണ് അടുത്തകാലങ്ങളില്‍ രമ്യയ്ക്ക് അവസരം ലഭിച്ചത്. ഇപ്പോഴിതാ സംവിധായിയകയുടെ റോളില്‍ എത്തുകയാണ് രമ്യ.

രമ്യ അടുത്തിടെ സ്വന്തമായി യുട്യൂബ് ചാനല്‍ തുടങ്ങിയിരുന്നു. രമ്യ നമ്പീശന്‍ എന്‍കോര്‍ എന്ന ചാനല്‍ ഏറെ സ്വീകരിക്കപ്പെട്ടു. അതിനുപിന്നാലെയാണ് രമ്യ സംവിധാനരംഗത്തേക്കും കാലെടുത്തുവച്ചിരിക്കുന്നത്. സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് പറയുന്ന ഹ്രസ്വചിത്രമാണ് രമ്യ ഒരുക്കുന്നത്. അണ്‍ഹൈഡ് എന്നാണ് ചിത്രത്തിന്റെ പേര്.

Read more

യു ട്യൂബ് ചാനല്‍വീഡിയോകള്‍ക്ക് ലഭിച്ച സ്വീകാര്യതയാണ് ഹ്രസ്വചിത്ര മേഖലയിലേക്ക് കടക്കാന്‍ പ്രേരിപ്പിച്ചതെന്ന് രമ്യ പറയുന്നു. പിന്നണിയില്‍ മാത്രമല്ല, ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നതും രമ്യതന്നെ. രമ്യയുടെ സഹോദരന്‍ രാഹുല്‍ സുബ്രഹ്മണ്യനാണ് സംഗീതം ഒരുക്കിയത്.