‘എവിടെ പോയി ഒളിച്ചാലും കണ്ടെത്തി കൊല്ലും’; മുന്‍ കാമുകന്‍ ദീപക് കലാലിനെതിരെ നടി രാഖി സാവന്തിന്റെ വധഭീഷണി

ബോളിവുഡ് വിവാദ നായിക രാഖി സാവന്ത് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. രാഖി തന്റെ നാല് കോടി തിരിച്ച് തരണമെന്ന് ആവശ്യപ്പെട്ട് മുന്‍ കാമുകന്‍ ദീപക് കലാല്‍ വീഡിയോ പങ്കുവച്ചതിന് പിന്നാലെ വധഭീഷണി മുഴക്കിയിരിക്കുകയാണ് നടി.

ഈയടുത്താണ് ജൂലൈ 20ന് മുംബൈയിലെ മാരിയറ്റ് ഹോട്ടലില്‍ വച്ച് താന്‍ രഹസ്യമായി വിവാഹം കഴിച്ച വാര്‍ത്ത രാഖി തുറന്ന് പറഞ്ഞത്. ഇതോടെ മുന്‍ കാമുകന്‍ ദീപക് കലാല്‍ തന്നെ പറ്റിച്ച് കൈക്കലാക്കിയ നാല് കോടി രൂപ നാല് ദിവസത്തിനുള്ളില്‍ തരാന്‍ വീഡിയോയിലൂടെ ആവശ്യപ്പെടുകയായിരുന്നു.

രാഖിയേയും ഭര്‍ത്താവ് റിതേഷിനേയും ദീപക് വീഡിയോയില്‍ അപമാനിച്ചിരുന്നു. തുടര്‍ന്നാണ് മറുപടിയുമായി രാഖി എത്തിയത്.