'തിരിച്ചുവരവ്' ബ്രയിന്‍ സര്‍ജറിക്കു ശേഷമുള്ള ആദ്യചിത്രം പങ്കുവെച്ച് രജനി, വികാരഭരിതരായി ആരാധകര്‍

ശസ്ത്രക്രിയക്ക് വിധേയനായ തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് വീട്ടില്‍ തിരിച്ചെത്തി. തലച്ചോറിലേക്കുള്ള രക്തയോട്ടം പുനഃസ്ഥാപിക്കുന്നതിനായി കരോട്ടിഡ് ആര്‍ട്ടറി സര്‍ജറി നടത്തിയതിനു ശേഷം ഞായറാഴ്ചയാണ് അദ്ദേഹം വീട്ടിലെത്തിയത്. സര്‍ജറിക്കു ശേഷമുള്ള ആദ്യചിത്രം രജനി ആരാധകര്‍ക്കായി ട്വിറ്ററിലൂടെ പങ്കുവെച്ചു.

തലവേദനയെയും ദേഹാസ്വാസ്ഥ്യത്തെയും തുടര്‍ന്ന് ഒക്ടോബര്‍ 28നാണ് രജനികാന്തിനെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രാഥമിക പരിശോധനയ്ക്കു ശേഷം എം.ആര്‍.ഐ സ്‌കാനിംഗിനു വിധേയനാക്കി. തലച്ചോറിന്റെ സ്‌കാനിംഗ് റിപ്പോര്‍ട്ടില്‍ നിന്നും തലച്ചോറിലേക്കുള്ള രക്തക്കുഴലുകള്‍ പൊട്ടിയതായും, പക്ഷാഘാതത്തിന്റെ അരികിലൂടെ കടന്നുപോയതായും സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുന്നതിനായി ശസ്ത്രക്രിയ നടത്തുകയായിരുന്നു. രജനീകാന്തിന്റെ ആരോഗ്യസ്ഥിതി വഷളായതിനെ കുറിച്ച് അറിഞ്ഞ ആരാധകര്‍ അദ്ദേഹത്തിന് വേണ്ടി ക്ഷേത്രങ്ങളില്‍ ഒട്ടേറെ വഴിപാടുകളാണ് നടത്തിയത്. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ഞായറാഴ്ച്ച രാവിലെ അദ്ദേഹത്തെ ആശുപത്രിയില്‍ ചെന്ന്് സന്ദര്‍ശിച്ചു.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്ണ്പാരജനീകാന്ത് ഡല്‍ഹിയിലെത്തി ദാദാ സാഹേബ് ഫാല്‍ക്കേ അവാര്‍ഡ് ഏറ്റുവാങ്ങിയത്. അവിടെ വെച്ച്് പ്രസിഡന്റ് രാം നാഥ് കോവിന്ദിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. രജനികാന്ത് നായകനാവുന്ന പുതിയ ചിത്രം അണ്ണാത്തെയുടെ ട്രെയിലര്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്. ദീപാവലിക്ക്് റിലീസാകുന്ന ഈ ചിത്രത്തിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.