'നിന്റെയൊക്കെ കൂട്ടത്തോട് പോയി പറഞ്ഞേക്ക് ഒറ്റയാൻ വീണ്ടും കാട് കയറിട്ടുണ്ടെന്ന്'; മോഹൻലാലിന്റെ ഡയലോഗ് പറഞ്ഞ് ശിവകാർത്തികേയൻ; വൈറലായി വീഡിയോ

‘പരാശക്തി’ സിനിമയുടെ പ്രമോഷനിടെ മോഹൻലാലിന്റെ ഡയലോഗ് പറഞ്ഞ് കയ്യടി വാങ്ങി ശിവകാർത്തികേയൻ. തുടരും സിനിമയിലെ മോഹൻലാലിന്റെ ഡയലോഗാണ് നടൻ പറഞ്ഞത്. ‘നിന്റെയൊക്കെ കൂട്ടത്തോട് പോയി പറഞ്ഞേക്ക് ഒറ്റയാൻ വീണ്ടും കാട് കയറിട്ടുണ്ടെന്ന്’ എന്ന ഡയലോഗാണ് നടൻ വേദിയിൽ പറഞ്ഞത്. കേരളത്തിൽ സിനിമയുടെ അണിയറപ്രവർത്തകർ എത്തിയപ്പോഴായിരുന്നു ഇത്.

താൻ അടുത്തിടെ കണ്ട മലയാളം സിനിമ തുടരും ആണെന്നും തനിക്ക് സിനിമ വളരെ ഇഷ്ടമായെന്നും നടൻ പറഞ്ഞു. ആദ്യം സിനിമ കണ്ടപ്പോൾ ഡയലോഗിന്റെ അർത്ഥം മനസിൽ ആയില്ലെങ്കിലും കയ്യടിച്ചുവെന്നും പിന്നെയാണ് മനസിലാക്കിയെന്നും നടൻ കൂട്ടിച്ചേർത്തു.

സൂരറൈ പോട്രുവിന് ശേഷം സുധ കൊങ്കരയുടെ ഗംഭീര സിനിമയാകും പരാശക്തി എന്നാണ് മറ്റു കമന്റുകൾ. ശിവകാർത്തികേയന്റെ കരിയറിലെ ഏറ്റവും ചെലവേറിയ സിനിമയായാണ് പരാശക്തി ഒരുങ്ങുന്നത്. ജനുവരി 10 നാണ് പരാശക്തി പുറത്തിറങ്ങുന്നത്.

Read more