നടിയോട് ലൈംഗികാതിക്രമം നടത്തി റിമാന്റിലായ സംവിധായകൻ രഞ്ജിത്തിനെതിരെ പരിഹാസവുമായി നടി സജിത മഠത്തിൽ. ഇനിയും ശക്തമായി തിരിച്ചു വന്നു ഇത്തരം ചേട്ടന്മാര് സിനിമ എടുക്കുമെന്നും, കേസ് കൊടുത്തവള്‍ എക്കാലത്തും പുറത്താവുമെന്നുമാണ് സജിത മഠത്തിൽ പറയുന്നത്. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു സജിത മഠത്തിലിന്റെ പ്രതികരണം.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ചർച്ചയിൽ പ്രമുഖർ
ഞാനും നീതിന്യായ വ്യവസ്ഥയിൽ വിശ്വസിക്കുന്നു
അവൾ ഐസിയിൽ പരാതി കൊടുത്തില്ല!
ഞങ്ങൾ പുറത്താക്കിയല്ലോ
കേസ് കോടതിയിൽ ആയതിനാൽ ആ വിഷയം സംസാരിക്കണ്ട
പിന്നെ ഒരു രഹസ്യം പറയാം.. ഇത് ഗൂഡാലോചനയാണ്. ആ പെണ്ണിന് അഭിനയിക്കാൻ അറിയില്ലന്നേ.. പറഞ്ഞു വിട്ടു അവൻ .. അതിനാ…
അപ്പൊ കൂടുതൽ ചർച്ചയില്ല.
പിന്നെ…അവൾക്കൊപ്പം തന്നെ
(പക്ഷെ ഇനിയും ശക്തമായി തിരിച്ചു വന്നു ചേട്ടന്മാർ സിനിമ എടുക്കും! കേസ് കൊടുത്തവൾ എക്കാലത്തും പുറത്തേക്ക്… കൂടെ നിൽക്കുന്നവരെ സിനിമ ലോകം കാണിക്കില്ല!! )
അതേസമയം, സംവിധായകന് രഞ്ജിത്ത് യുവനടിയെ ലൈംഗികമായി അതിക്രമിച്ചെന്ന കേസില്‍ അന്വേഷണം വിപുലമാക്കാന്‍ പ്രത്യേകാന്വേഷണ സംഘം. ലൈംഗികാതിക്രമം നടന്നു എന്നു കരുതുന്ന കാരവാനില്‍ പൊലീസ് പരിശോധന നടത്തി. കാരവനുള്ളില്‍ സിസി ടിവി ഇല്ലാത്ത സാഹചര്യത്തില്‍ പുറത്തുള്ള സിസിടിവിയിലെ ദൃശ്യങ്ങളും ശേഖരിക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു.







