താരങ്ങൾ സ്വമേധയാ പ്രതിഫലം കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്;പ്രൊഡ്യൂസേഴ്‍സ് അസോസിയേഷന്‍

താരങ്ങൾ പ്രതിഫലത്തുക കുറയ്ക്കണമെന്നാവർത്തിച്ച് നിർമാതാക്കൾ. സിനിമയുടെ നിർമാണ ചെലവ് അൻപത് ശതമാനമായി കുറയ്ക്കാനാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ  തീരുമാനം.

ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ  മറ്റ് ചലച്ചിത്ര സംഘടനകളെ (അമ്മ, ഫെഫ്ക) അറിയിക്കും.തുടർചർച്ചയ്ക്കായി  ഇന്ന് തന്നെ മറ്റ് ചലച്ചിത്ര സംഘടനകൾക്ക് കത്ത് അയ്ക്കും. എന്നാൽ  അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ സിനിമാ ചിത്രീകരണങ്ങൾ  ഉടൻ ആരംഭിക്കാനാകില്ലെന്ന്  പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ്  എം.രജ്ഞിത്ത് കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Read more

ഇൻഡോര്‍ ഷൂട്ടിങിന്  സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ഇൻഡോര്‍, ഔട്ട്ഡോര്‍ ഷൂട്ടുകള്‍ ഒരുമിച്ച് നടന്നില്ലെങ്കില്‍ സാമ്പത്തിക നഷ്‍ടമുണ്ടാകുമെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. ഓൺലൈൻ റിലീസിനോട് തങ്ങൾക്ക് എതിർപ്പില്ലെന്നും വളർന്നു വരുന്ന പ്ലാറ്റ്‍ഫോമാണ് ഓൺലൈന്റേത് എന്ന് അസ്സോസിയേഷൻ അഭിപ്രായപ്പെട്ടിട്ടുണ്ട്.