സലാറിന് ശേഷം ജൂനിയർ എൻടിആറിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന എറ്റവും പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. ബിഗ് ബജറ്റിൽ എടുക്കുന്ന സൂപ്പർതാര ചിത്രത്തിൽ മലയാളത്തിൽ നിന്ന് നടൻ ടൊവിനോ തോമസും എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എൻടിആറിന്റെ സിനിമയിൽ പ്രാധാന്യമുളള ഒരു റോളിലാണ് ടൊവിനോ എത്തുക. അതേസമയം മലയാളത്തിൽ നിന്ന് ടൊവിനോക്ക് പുറമെ ബിജു മേനാനും പ്രശാന്ത് നീൽ ചിത്രത്തിൽ ഉണ്ടാവുമെന്ന് പറഞ്ഞിരിക്കുകയാണ് പൃഥ്വിരാജ്. ഒരഭിമുഖത്തിലാണ് നടൻ ചിത്രത്തെ കുറിച്ച് മനസുതുറന്നത്.
ഡ്രാഗൺ എന്ന പേരിലുളള ജൂനിയർ എൻടിആർ ചിത്രത്തിൽ ടൊവിനോ ഒരു പ്രധാന റോളിലുണ്ടെന്നും അതുപോലെ ബിജുമെനോനും ഒരു വേഷം ചെയ്യുന്നുണ്ടെന്നും പൃഥ്വി പറയുന്നു. അവർക്ക് അർഹിക്കുന്ന ബഹുമാനം നൽകികൊണ്ടുള്ള റോൾ പ്രശാന്ത് നൽകുമെന്ന് തനിക്ക് അറിയാമെന്നും പൃഥ്വി അഭിമുഖത്തിൽ പറഞ്ഞു. ‘NTRNEEL’ എന്നായിരുന്നു പ്രശാന്ത് നീൽ-ജൂനിയർ എൻടിആർ ചിത്രത്തിന് ആദ്യം താത്കാലിക പേരിട്ടിരുന്നത്.
Read more
പിന്നീടാണ് ചിത്രത്തിന് ഡ്രാഗൺ എന്ന ടൈറ്റിൽ നൽകിയതായി അഭ്യൂഹങ്ങൾ വന്നത്. എന്നാൽ ഇതേപേരിൽ പ്രദീപ് രംഗനാഥൻ നായകനായ തമിഴ് ചിത്രം അടുത്തിടെ പുറത്തിറങ്ങിയിരുന്നു. അതുകൊണ്ട് എൻടിആർ സിനിമയ്ക്ക് മറ്റൊരു ടൈറ്റിൽ നോക്കുന്നതായി റിപ്പോർട്ടുകൾ വന്നു. എന്നാൽ ഇപ്പോൾ പൃഥ്വിരാജ് ഡ്രാഗൺ എന്ന് തന്നെ പറഞ്ഞതോടെ അത് തന്നെയായിരിക്കും പ്രശാന്ത് നീൽ ചിത്രത്തിന്റെ ടൈറ്റിൽ എന്ന് ഉറപ്പിക്കുകയാണ് ആരാധകർ.









