'എ.സി.പി സത്യജിത്' ആയി പൃഥ്വിരാജിന്റെ മാസ് എന്‍ട്രി; വീണ്ടും കാക്കി അണിഞ്ഞ് താരം

പൃഥ്വിരാജ് വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്നു. “കോള്‍ഡ് കേസ്” എന്ന പുതിയ സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളാണ് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ എസിപി സത്യജിത് എന്ന കഥാപാത്രമായാണ് താരം വേഷമിടുന്നത്. തിരുവനന്തപുരത്താണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്.

സത്യം, മുംബൈ പൊലീസ് എന്നീ ചിത്രങ്ങളിലെ പൃഥ്വിരാജിന്റെ പൊലീസ് വേഷങ്ങള്‍ ശ്രദ്ധേയമായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പൃഥ്വിരാജ് ഒരിക്കല്‍ക്കൂടി കാക്കി അണിയുന്നത്. ജനഗണമന എന്ന ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് പൃഥ്വി കോള്‍ഡ് കേസിന്റെ ലൊക്കേഷനില്‍ എത്തിയിരിക്കുന്നത്.

ഛായാഗ്രാഹകനും പരസ്യചിത്ര സംവിധായകനുമായ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കോള്‍ഡ് കേസ്. ഒക്ടോബര്‍ അവസാനത്തോടെ തിരുവനന്തപുരത്ത് ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. അരുവി എന്ന സിനിമയിലൂടെ ശ്രദ്ധേയായ താരം അതിഥി ബാലനാണ് ചിത്രത്തില്‍ നായിക.

 പോലീസ് വേഷത്തിൽ വീണ്ടും പൃഥ്വിരാജ്. തിരുവനന്തപുരത്ത് ചിത്രീകരണം നടക്കുന്ന കോൾഡ് കേസ് എന്ന സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങളിലാണ് പൃഥ്വിരാജ് ഒരിക്കൽ കൂടി കാക്കിയണിയുന്നത്. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന

ആന്റോ ജോസഫ് ഫിലിം കമ്പനിയുടെയും പ്ലാന്‍ ജെ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ ആന്റോ ജോസഫ്, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ശ്രീനാഥ് വി നാഥിന്റെതാണ് തിരക്കഥ. ഗിരീഷ് ഗംഗാധരനും ജോമോന്‍ ടി ജോണും ആണ് ഛായാഗ്രഹണം. സംഗീതം പ്രശാന്ത് അലക്‌സ്.

Read more

 സത്യം, മുംബൈ പോലീസ് തുടങ്ങിയ ചിത്രങ്ങളിലെ പൃഥ്വിരാജിന്റെ പോലീസ് വേഷങ്ങൾ ശ്രദ്ധേയമായിരുന്നു. നീണ്ട ഇടവേളയ്‌ക്കു ശേഷമാണ് പൃഥ്വിരാജ് ഒരിക്കൽക്കൂടി കാക്കി അണിയുന്നത്