ദിലീപിന്റെ നായികമാരായി പ്രണിതയും നീതയും; 148-ാം ചിത്രം വരുന്നു

ദിലീപിന്റെ നായികയായി മറ്റൊരു തെന്നിന്ത്യന്‍ താരം കൂടി മലയാളത്തിലേക്ക്. തെലുങ്ക്-തമിഴ് താരം പ്രണിത സുഭാഷ് ആണ് ദിലീപിന്റെ നായികയായി മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ദിലീപിന്റെ 148-ാം ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ഇന്ന് കൊച്ചിയില്‍ നടന്നു. തമിഴ് താരം ജീവ ആണ് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചത്.

സൂപ്പര്‍ ഗുഡ് ഫിലിംസിന്റ്റെ ബാനറില്‍ ആര്‍.ബി. ചൗധരിയും, ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിരയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രഘുനന്ദന്‍ ആണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. നീത പിള്ളയാണ് ചിത്രത്തില്‍ മറ്റൊരു നായിക. നിരവധി താരങ്ങളും അണിയറപ്രവര്‍ത്തകരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഷൈന്‍ ടോം ചാക്കോ, അജ്മല്‍ അമീര്‍, മനോജ് കെ ജയന്‍, സിദ്ദിഖ്, ജോണ്‍ വിജയ്, സമ്പത്ത് റാം, കോട്ടയം രമേശ്, മേജര്‍ രവി എന്നിവരാണ് മറ്റ് താരങ്ങള്‍. ഛായാഗ്രഹണം മനോജ് പിള്ള, എഡിറ്റര്‍ ശ്യാം ശശിധരന്‍, സംഗീതം വില്യം ഫ്രാന്‍സിസ്, ഗാനരചന ബി ടി അനില്‍കുമാര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സുജിത് ജെ. നായര്‍, ഗണേഷ് മാരാര്‍.

Read more

അതേസമം, ‘ബാന്ദ്ര’ ആണ് ദിലീപിന്റെതായി ഒരുങ്ങിക്കൊണ്ടിരിക്കുന്ന മറ്റൊരു ചിത്രം. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു ഗ്യാംഗ്സ്റ്റര്‍ ആയാണ് ദിലീപ് വേഷമിടുക. തമന്നയാണ് ചിത്രത്തില്‍ നായിക. ഇത് കൂടാതെ റാഫിയുടെ സംവിധാനത്തില്‍ ‘വോയിസ് ഓഫ് സത്യനാഥന്‍’ എന്ന സിനിമയും ദിലീപിന്റെതായി ഒരുങ്ങുന്നുണ്ട്.