പ്രണവും കാളിദാസ് ജയറാമും ഒന്നിക്കുന്നു; നായിക നസ്രിയ

പ്രണവ് മോഹന്‍ലാല്‍ ചിത്രത്തിന്റെ ഭാഗമാകാന്‍ കാളിദാസ് ജയറാമും. അന്‍വര്‍ റഷീദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത് . ഇതാദ്യമായാണ് പ്രണവും കാളിദാസും ഒന്നിച്ച് അഭിനയിക്കാനൊരുങ്ങുന്നത്. സിനിമയ്ക്ക് ഇതുവരെ പേര് നിശ്ചയിച്ചിട്ടില്ല. ചിത്രീകരണം ഉടന്‍ തന്നെ തുടങ്ങും.

ചിത്രത്തില്‍ നായികയായി എത്തുന്നത് നസ്രിയ നസീം ആയിരിക്കും എന്നുമാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ വൈകാതെ പുറത്തുവിടും. ഉസ്താദ് ഹോട്ടല്‍ എന്ന സിനിമയ്ക്ക് ശേഷം അഞ്ജലി മേനോന്‍ ഒരുക്കുന്ന സിനിമയില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് ഇത്. കൂടെ എന്ന അഞ്ജലി മേനോന്‍ ചിത്രത്തില്‍ നസ്രിയ ആയിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

Read more

ബാലതാരമായി എത്തിയ പ്രണവ് മോഹന്‍ലാല്‍ പിന്നീട് ‘ആദി’ എന്ന ചിത്രത്തിലൂടെയാണ് നായകനായി എത്തിയത്. ജീത്തു ജോസഫ് ആയിരുന്നു ഈ സിനിമ സംവിധാനം ചെയ്തത്. മോഹന്‍ലാല്‍ ഈ സിനിമയില്‍ ഒരു അതിഥിവേഷത്തില്‍ എത്തിയിരുന്നു. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലൂടെയാണ് പ്രണവ് അവസാനമായി സ്‌ക്രീനില്‍ എത്തുന്നത്.