പേടിപ്പെടുത്താന്‍ പ്രഭുദേവയും തമന്നയും; ദേവി 2 ടീസര്‍

പ്രഭുദേവയും തമന്നയുടെ പ്രധാന വേഷത്തിലെത്തുന്ന ദേവി 2 വിന്റെ ടീസര്‍ റിലീസ് ചെയ്തു. ചിത്രത്തിന്റെ ആദ്യഭാഗമൊരുക്കിയ എ.എല്‍. വിജയ് തന്നെയാണ് രണ്ടാംഭാഗവും സംവിധാനം ചെയ്യുന്നത്. ഹൊറര്‍ കോമഡി ചിത്രമായാണ് “ദേവി 2” ഒരുക്കിയിരിക്കുന്നത്.

2016 ല്‍ പുറത്തിറങ്ങിയ ദേവിയുടെ തുടര്‍ഭാഗമാണ് ദേവി 2. പ്രഭുദേവയും, കെ ഗണേഷും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നന്ദിത ശ്വേത, കോവൈ സരള, ജഗന്‍, ആര്‍.ജെ. ബാലാജി, സതീഷ്, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

സാം സി.എസാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. 2016 ലാണ് ചിത്രത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്. ആദ്യഭാഗം ഹിന്ദിയിലും, തമിഴിലും റിലീസ് ചെയ്തിരുന്നു. ഏപ്രില്‍ 12ന് ചിത്രം തിയേറ്ററുകളില്‍ എത്തും.