പ്രഭാസും മോഹൻലാലും ഒന്നിക്കുന്നു; പുതിയ ചിത്രത്തിൽ വമ്പൻ താരനിര

തെലുങ്ക് സൂപ്പർ താരം വിഷ്ണു മഞ്ചുവിന്റെ പാൻ ഇന്ത്യൻ ചിത്രമായ “കണ്ണപ്പ’യിൽ പ്രഭാസ് അഭിനയിക്കുന്നു എന്ന റിപ്പോർട്ടുകൾ വന്ന സമയത്ത് തന്നെ ചിത്രം, സിനിമ ചർച്ചകളിൽ ഇടം പിടിച്ചിരുന്നു.

ഇപ്പോഴിതാ മലയാള സൂപ്പർ താരം മോഹൻലാൽ കൂടി ചേർന്നിരിക്കുകയാണ് കണ്ണപ്പയിൽ. മുകേഷ് കുമാർ സിംഗാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കണ്ണപ്പയുടെ യഥാർത്ഥ സംഭവ കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

ശിവ ഭക്തനായ കണപ്പയുടെ ജീവിതത്തിലെ സാഹസികമായ കഥകളാണ് ചിത്രത്തിലൂടെ പുറത്തുവരുന്നത്. ചിത്രത്തിൽ കണ്ണപ്പയായി വേഷമിടുന്നത് വിഷണു മഞ്ചുവാണ്. പ്രഭാസായിരിക്കും ചിത്രത്തിൽ ശിവനായി വരുന്നത്.  എന്നാൽ മലയാള സൂപ്പർ താരം മോഹൻലാലിന്റെ കഥാപാത്രത്തിന്റെ സൂചനകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. വിഷ്ണു മഞ്ചുവും മോഹൻ ബാബുവും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

മണി ശർമ്മയും സ്റ്റീഫൻ ദേവസ്സിയും ചേർന്നാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. 24 ഫ്രെയിംസ് ഫിലിം ഫാക്ടറിയുടെ കൂടെ എ. വി. എ പ്രൊഡക്ഷനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
100 കോടിയോളം വരുന്ന ബിഗ് ബഡ്ജറ്റ് ബാനറിലാണ് ചിത്രം ഒരുങ്ങുന്നത് എന്നുള്ളതും പ്രേക്ഷകരെ പ്രതീക്ഷയിലാക്കുന്നു.