'എസ്‌ഐ അരവിന്ദ് കരുണാകരന് അയ്യപ്പന്‍ നായരുടെ വക ഒരു സല്യൂട്ട്'; ദുല്‍ഖറിന്റെ കാക്കി വേഷത്തിന് ട്രോള്‍

ദുല്‍ഖര്‍ സല്‍മാന്‍-റോഷന്‍ ആന്‍ഡ്രൂസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘സല്യൂട്ട്’ ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. 1.7 മില്യണ്‍ വ്യൂസ് നേടിയ ട്രെയ്‌ലര്‍ യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ രണ്ടാമതായി തുടരുകയാണ്. അരവിന്ദ് കരുണാകരന്‍ എന്ന പൊലീസ് കഥാപാത്രമായാണ് ദുല്‍ഖര്‍ ചിത്രത്തില്‍ വേഷമിടുന്നത്.

ദുല്‍ഖറിന്റെ പൊലീസ് വേഷത്തെ ട്രോളുകളിലൂടെ ആഘോഷമാക്കുകയാണ് ആരാധകര്‍. സൂര്യയും വിജയ്‌യും എന്തിനധികം മമ്മൂട്ടി പോലും ദുല്‍ഖറിനെ സല്യൂട്ടടിക്കുന്ന രീതിയില്‍ അഞ്ഞൂറോളം ട്രോളുകളാണ് പുറത്തിറങ്ങിയത്. റോഷന്‍ ആന്‍ഡ്രൂസ്- ബോബി സഞ്ജയ് കൂട്ടുകെട്ടിലെ ആദ്യ ദുല്‍ഖര്‍ ചിത്രമാണ് സല്യൂട്ട്.

No description available.

ജനുവരി 14ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. മുംബൈ പൊലീസിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന പൊലീസ് മൂവി കൂടിയാണ് സല്യൂട്ട്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ബോബി-സഞ്ജയ് കൂട്ടുകെട്ടാണ്. വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്.

No description available.

ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി ആണ് ചിത്രത്തില്‍ നായിക. മനോജ് കെ ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. ജേക്‌സ് ബിജോയ്യാണ് ചിത്രത്തിന് സംഗീത ഒരുക്കുന്നത്. ശ്രീകര്‍ പ്രസാദാണ് എഡിറ്റിംഗ്.

No description available.

ഛായാഗ്രഹണം-അസ്ലം പുരയില്‍,ആര്‍ട്ട്-സിറില്‍ കുരുവിള, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സിദ്ധു പനയ്ക്കല്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-കെ.സി രവി. അസോസിയേറ്റ് ഡയറക്ടര്‍-ദിനേഷ് മേനോന്‍, അസിസ്റ്റന്റ് ഡയറക്ടേഴ്സ്-അലക്‌സ് ആയിരൂര്‍, ബിനു കെ. നാരായണന്‍, സുബീഷ് സുരേന്ദ്രന്‍, രഞ്ജിത്ത് മടത്തില്‍, പി.ആര്‍.ഒ മഞ്ജു ഗോപിനാഥ്.

Read more

No description available.