17 വര്‍ഷത്തെ ഇടവേളയ്ക്ക് വിരാമമിട്ട് പൂര്‍ണിമ 'വൈറസില്‍'; ആശംസയുമായി ഇന്ദ്രജിത്ത്

കേരളത്തെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ കാലത്തിന്റെ കഥ പറയുന്ന വൈറസ് റിലീസിംഗിന് ഒരുങ്ങുകയാണ്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വന്‍താരനിരയാണ് അണിനിരക്കുന്നത്. പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം പൂര്‍ണിമ ഇന്ദ്രജിത്ത് മലയാളസിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിലെ പൂര്‍ണിമയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ഭര്‍ത്താവും നടനും ഈ സിനിമയുടെ ഭാഗവുമായ ഇന്ദ്രജിത്താണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.

പോസ്റ്റര്‍ റിലീസ് ചെയ്ത് ഇന്ദ്രജിത്ത് 17 വര്‍ഷത്തെ ഇടവേളയ്ക്ക് സിനിമയിലേക്ക് തിരികെയെത്തുന്ന പൂര്‍ണിമയ്ക്ക് എല്ലാവിധ ആശംകളും നേര്‍ന്നു. കോഴിക്കോട് ജില്ലാ ആരോഗ്യ സെക്രട്ടറിയായാണ് ചിത്രത്തില്‍ പൂര്‍ണിമ എത്തുന്നത്. ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത്, രേവതി, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍, ആസിഫ് അലി, പാര്‍വതി, രമ്യ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ് തുടങ്ങി വന്‍താരനിരയാണ് അണിനിരക്കുന്നുന്നത്.

ആഷിഖ് അബുവും ഭാര്യ റിമ കല്ലിങ്കലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിയ്ക്കുന്നത്. സുഡാനി ഫ്രം നൈജീരിയയുടെ തിരക്കഥയൊരുക്കിയ മുഹ്‌സിന്‍ പരാരിയും സുഹാസ് ഷറഫുമാണ് വൈറസിന്റെ തിരക്കഥയെഴുതിയത്. രാജീവ് രവിയാണ് ക്യാമറ. ചിത്രം ജൂണ്‍ ഏഴിന് തിയേറ്ററുകളിലെത്തും.