മോദി തരംഗം അലയടിക്കുമ്പോഴും തിയേറ്ററുകളില്‍ നിറം മങ്ങി പി. എം മോദി; പ്രേക്ഷക പ്രതികരണം

വിവാദങ്ങള്‍ അവസാനിപ്പിച്ച് തിയേറ്ററുകളിലെത്തിയ ബോളിവുഡ് ചിത്രം “പി. എം മോദി” കാണാന്‍ ആളില്ലെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ വലിയ വിജയം നേടിയ സാഹചര്യത്തിലും സിനിമയ്ക്ക് പ്രേക്ഷകരില്ല. അതോടൊപ്പം നെഗറ്റീവ് അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിനുള്ളത്.

https://twitter.com/reviewsarkar/status/1131850676303212544

സോണിയാ ഗാന്ധി, മന്‍മോഹന്‍ സിങ്ങ്, അമിത് ഷാ, അംബാനി തുടങ്ങിയവരെല്ലാം ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. മനോജ് ജോഷിയാണ് ചിത്രത്തില്‍ അമിത് ഷായുടെ റോളില്‍ എത്തുന്നത്. ഒമുങ്ങ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോദിയുടെ ചെറുപ്പകാലം മുതല്‍ പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുന്നതു വരെയുള്ള വിഷയങ്ങളാണ് സിനിമയില്‍ പറയുന്നത്.

Read more

ദര്‍ശന്‍ കുമാര്‍, ബൊമാന്‍ ഇറാനി, പ്രശാന്ത് നാരായണന്‍, സെറീന വഹാബ്, ബര്‍ഖ ബിഷ്ത് സെന്‍ഗുപ്ത, അന്‍ജന്‍ ശ്രീവാസ്തവ് തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.