ടെലിവിഷന്‍ അവതാരകയും നടിയുമായ പേളി മാണിയും നടന്‍ ശ്രീനിഷ് അരവിന്ദിന്റെയും ഹിന്ദു ആചാര പ്രകാരമുള്ള വിവാഹ ചടങ്ങുകള്‍ നടന്നു. മണ്ണാര്‍ക്കാടുള്ള ശ്രീനിഷിന്റെ തറവാട്ടില്‍ വെച്ചാണ് ചടങ്ങുകള്‍ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു.
ഞായറാഴ്ച ചൊവ്വര പള്ളിയില്‍ വെച്ച് ക്രിസ്ത്യന്‍ ആചാരപ്രകാരമുള്ള വിവാഹ ചടങ്ങുകള്‍ നടന്നിരുന്നു. തുടര്‍ന്ന് നെടുമ്പാശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് വിവാഹസല്‍ക്കാരവും നടത്തിയിരുന്നു. പേളിഷിന് ആശംസയുമായി മമ്മൂട്ടി, സിദ്ധിഖ്, സണ്ണി വെയ്ന്‍, ഗോവിന്ദ് പത്മസൂര്യ തുടങ്ങിയ താരങ്ങള്‍ എത്തിയിരുന്നു. സിനിമാ താരങ്ങള്‍ക്ക് പുറമേ ബിഗ് ബോസ് റിയാലിറ്റി ഷോ താരങ്ങളായ ഷിയാസ് കരീം, ഹിമ ശങ്കര്‍, അരിസ്റ്റോ സുരേഷ് തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിക്കാനെത്തിയിരുന്നു.

ബിഗ് ബോസ് സെറ്റില്‍ വെച്ച് പരസ്പരം പ്രണയം തുറന്നു പറഞ്ഞ ഇവര്‍ എന്നു വിവാഹിതരാകുമെന്ന് കാത്തിരിക്കുകയായിരുന്നു ആരാധകര്‍. റിയാലിറ്റി ഷോ സെറ്റിലും അതിനു ശേഷവും ഏറെ ആഘോഷിക്കപ്പെട്ട പ്രണയമായിരുന്നു ഇരുവരുടെയും.



Read more








