പോസ്റ്ററില്‍ തുപ്പി ,യുവാവിന് സൂപ്പര്‍ താരത്തിന്‌റെ ആരാധകരുടെ മര്‍ദ്ദനം

പവന്‍ കല്ല്യാണിന്റെ പുതിയ ചിത്രം അജ്ഞാതവാസിയുടെ പോസ്റ്ററില്‍ തുപ്പിയെന്നാരോപിച്ച് യുവാവിന് ആരാധകരുടെ മര്‍ദ്ദനം, പോസ്റ്ററില്‍ തുപ്പിയതു കൂടാതെ ചെരിപ്പുകൊണ്ട് സൂപ്പര്‍ത്താരത്തിന്റെ ചിത്രത്തില്‍ യുവാവ് അടിയ്ക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു കൊണ്ട് ഇതൊരു സിനിമയാണോ ?എനിയ്‌ക്കെന്റെ പണം നഷ്ടമായി.ഈ സിനിമ വന്‍ പരാജയമാണ് എന്നെല്ലാം ട്വീറ്റ് ചെയ്യുകയും ചെയ്തു.

യുവാവ് തമാശയായിട്ടാണിതിനെ കണ്ടതെങ്കിലും ആരാധകരെ ഈ പ്രവൃത്തി പ്രകോപിപ്പിച്ചു. യുവാവിനെ നേരില്‍ കണ്ട് കായികമായിത്തന്നെ കൈകാര്യം ചെയ്ത പവന്‍കല്ല്യാണ്‍ ആരാധകര്‍ ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തു.

അണ്ണനെതിരെ സംസാരിയ്ക്കുന്നവര്‍ക്കെല്ലാം ഇതായിരിക്കും അനുഭവമെന്നും വീഡിയോയില്‍ ആരാധകര്‍ പറയുന്നുണ്ട്. മുന്‍പും പവന്‍കല്ല്യാണിനെയും അദ്ദേഹത്തിന്റെ ചിത്രങ്ങളെയും വിമര്‍ശിച്ചവര്‍ക്കെതിരെ ആരാധകര്‍ രംഗത്തു വന്നിട്ടുണ്ട്. പവന്‍ ചിത്രത്തിന് ത്രീ സ്റ്റാര്‍ റേറ്റിംഗ് നല്‍കിയ തെലുങ്ക് ചാനല്‍ അവതാരകനെ കഴിഞ്ഞ വര്‍ഷം ആരാധകര്‍ മര്‍ദ്ദിക്കുകയും അതിന്റെ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.