'പതിനെട്ടാംപടി' കൂട്ടുകാര്‍ക്ക് ഒപ്പം ആഘോഷമായി കാണാനുള്ളതെന്ന് ശങ്കര്‍ രാമകൃഷ്ണന്‍; ചിത്രം ഇന്ന് തിയേറ്ററുകളില്‍

ആക്ഷന് പ്രാധാന്യം നല്‍കി ശങ്കര്‍ രാമകൃഷ്ണന്‍ ഒരുക്കുന്ന പതിനെട്ടാംപടി ഇന്ന് തിയേറ്ററുകളില്‍.ജോണ്‍ ഏബ്രഹാം പാലയ്ക്കല്‍ എന്ന മമ്മൂട്ടിയുടെ ഗസ്റ്റ് റോളിനെ കുറിച്ച് വലിയ പ്രതീക്ഷയിലാണ് ആരാധകര്‍. പ്രതീക്ഷകള്‍ ചിത്രം കാക്കുമെന്ന് തന്നെയാണ് ട്രെയിലര്‍ ഉറപ്പുനല്‍കുന്നത്.

പൃഥ്വിരാജ്, മനോജ് കെ ജയന്‍, ലാലു അലക്സ്, ഉണ്ണി മുകുന്ദന്‍, ആര്യ, പ്രിയ ആനന്ദ്, പ്രിയാമണി, അഹാന കൃഷ്ണ, സാനിയ അയ്യപ്പന്‍, സുരാജ് വെഞ്ഞാറമൂട് എന്നിങ്ങനെ വന്‍ താരനിരയും ഒപ്പം 65 ഓളം പുതുമുഖ താരങ്ങളും പതിനഞ്ചോളം തിയേറ്റര്‍ ആര്‍ട്ടിസ്റ്റുകളും കൈകോര്‍ക്കുന്ന ചിത്രമാണ് “പതിനെട്ടാംപടി”.

കെച്ചയും സുപ്രീം സുന്ദറുമാണ് ചിത്രത്തിന്റെ ആക്ഷന്‍ ഡയറക്ടേഴ്സ്. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ഐ.സി.എല്‍ ഫിന്‍കോര്‍പ്പിനു വേണ്ടി കെ.ജി അനില്‍ കുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുദീപ് ഇളമണ്‍ ഛായാഗ്രഹണവും ഭുവന്‍ ശ്രീനിവാസ് എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു.