'തുറന്നു വിട്ടാല്‍ തിരിച്ചുവരുന്നവര് കുറവാ സാറേ, അത് മനുഷ്യനായാലും മൃഗമായാലും': ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി പത്താംവളവ് ട്രെയിലര്‍

 

ഫാമിലി ഇമോഷണല്‍ ചിത്രം ‘പത്താം വളവ്’ ട്രെയിലര്‍ റിലീസ് ചെയ്തു. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് പ്രധാനവേഷത്തില്‍ എത്തുന്നത്. ജോസഫ് എന്ന ചിത്രത്തിനു ശേഷം എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പത്താംവളവ്. അതിഥി രവി, സ്വാസിക എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. നടി മുക്തയുടെ മകള്‍ കണ്‍മണിയും ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്

വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് നിര്‍മാണ കമ്പനിയായ മുംബൈ മൂവി സ്റ്റുഡിയോസ് ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും പത്താം വളവിനുണ്ട്.

റുസ്തം, ലഞ്ച് ബോക്‌സ് തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവായ നിതിന്‍ കേനിയുടെയും നവീന്‍ ചന്ദ്രയുടെയും പങ്കാളിത്തത്തില്‍ ഉള്ള കമ്പനിയാണ് എം എം സ്. യു ജി എം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ സക്കറിയ തോമസ്, ശ്രീജിത്ത് രാമചന്ദ്രന്‍, ജിജോ കാവനാല്‍, പ്രിന്‍സ് പോള്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

 

ഛായാഗ്രഹണം – രതീഷ് റാം. സംഗീതം – രഞ്ജിന്‍ രാജ്, അജ്മല്‍ അമീര്‍ അനീഷ് ജി മേനോന്‍, സുധീര്‍ കരമന, സോഹന്‍ സീനു ലാല്‍, മേജര്‍ രവി, രാജേഷ് ശര്‍മ്മ, ഇടവേള ബാബു,നന്ദന്‍ ഉണ്ണി, ജയകൃഷ്ണന്‍, ഷാജു ശ്രീധര്‍, നിസ്താര്‍ അഹമ്മദ്, തുഷാര പിള്ള, അമ്പിളി തുടങ്ങിയവര്‍ അഭിനയിക്കുന്നു. നടി മുക്തയുടെ മകള്‍ കണ്മണി ആദ്യമായി പത്താം വളവിലൂടെ അഭിനയരംഗത്ത് എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.