മേനീപ്രദര്‍ശനത്താല്‍ വിവാദം കത്തിച്ച ‘ആര്‍ഡിഎക്‌സ് ലവ്’ ട്രെയിലര്‍

പായല്‍ രജ്പുത്, തേജസ് കഞ്ചര്‍ല എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന തെലുങ്ക് ചിത്രം ആര്‍.ഡി.എക്‌സിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ചൂടന്‍ രംഗങ്ങളുമായി എത്തിയ ചിത്രത്തിന്റെ ടീസര്‍ ഏറെ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരുന്നു. എന്നാല്‍ ആ കളങ്കം പരിഹരിച്ച് ട്രെയിലറില്‍ ഗ്ലാമര്‍ രംഗങ്ങള്‍ക്കു പകരം പായലിന്റെ ആക്ഷന്‍ രംഗങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ശങ്കര്‍ ഭാനു സംവിധാനം ചെയ്യുന്ന ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. സരേഷ്, സി.കല്യാണ്‍, നഗിനീഡു, ആദിത്യ മേനോന്‍, തുളസി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

ടീസറില്‍ ഉടനീളം സെയ്ഫ്റ്റി എന്ന വാക്ക് ഉച്ചരിക്കുന്നുണ്ട്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന സന്ദേശവും നല്‍കിയിരുന്നു. അതുകൊണ്ടു തന്നെ ടീസര്‍ ഗര്‍ഭനിരോധന ഉറയുടെ പരസ്യമാണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിച്ചത്.