ഓസ്‌ക്കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി നായകനാകുന്ന സിനിമ റിലീസിന്

ഓസ്‌ക്കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി നായകനാകുന്ന സിനിമ റിലീസിനു ഒരുങ്ങുന്നു. പ്രസാദ് പ്രഭാകര്‍ സംവിധാനം ചെയ്യുന്ന “ദി സൗണ്ട് സ്റ്റോറി”യാണ് പ്രദര്‍ശനത്തിനു ഒരുങ്ങുന്നത്. ചിത്രത്തിന്റെ ശബ്ദമിശ്രണവും റസൂര്‍ പൂക്കുട്ടിയാണ്. ചിത്രം തൃശൂര്‍ പൂരത്തിന്റെ താളവിസ്മയത്തിന്റെ കഥയാണ് പറയുന്നത്.

ലോകത്തിനു മുന്നില്‍ കേരളത്തിലെ ഏറ്റവും വലിയ പൂരമായ തൃശൂര്‍ പൂരത്തിന്റെ പെരുമ വരച്ചു കാട്ടുന്ന സിനിമയായിരിക്കും “ദി സൗണ്ട് സ്റ്റോറി” . തൃശൂര്‍ പൂരം ഇതിനു വേണ്ടി തത്സമയം റെക്കോര്‍ഡ് ചെയ്തിരുന്നു.

സിനിമയുടെ ആശയം റസൂര്‍ പൂക്കുട്ടിയുടെതാണ്. കഥയും തിരക്കഥയും സംവിധായകനായ പ്രസാദ് പ്രഭാകര്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. സിനിമയുടെ സംഗീതം രാഹുല്‍ രാജിന്റെയാണ്. ഏപ്രിലോടെ സിനിമ റിലീസ് ചെയ്യും. നാലു ഭാഷകളിലാണ് ചിത്രം എത്തുക.