ചരിത്രം കുറിച്ച് 'മരക്കാര്‍'; മ്യൂസിക് റൈറ്റ്‌സ് മാത്രം ഒരു കോടിക്ക് മുകളില്‍ തുകയ്ക്ക് വിറ്റു പോയേക്കും

റിലീസിന് മുമ്പേ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് മോഹന്‍ലാല്‍ ചിത്രം “മരക്കാര്‍: അറബിക്കടലിന്റെ സിംഹം”. ചിത്രത്തിന്റെ മ്യൂസിക് റൈറ്റുകള്‍ മാത്രം ഒരു കോടി രൂപക്ക് വിറ്റ് പോയേക്കാം എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ഇതോടെ മലയാള സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ മ്യൂസിക് റൈറ്റ്‌സ് ആണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.

റോണി റാഫേല്‍ സംഗീതമൊരുക്കുന്ന ചിത്രത്തില്‍ നാല്‍ ഗാനങ്ങളാണുള്ളത്. മലയാള സിനിമ കണ്ട ഏറ്റവും വലിയ റിലീസായാണ് മരക്കാര്‍ എത്തുന്നത്. 100 കോടി ബഡ്ജറ്റിലാണ് ചിത്രം ഒരുക്കുന്നത്. ഏകദേശം അഞ്ഞൂറോളം തീയ്യേറ്ററുകളും മാമാങ്കത്തിനായി ചാര്‍ട്ട് ചെയ്ത് കഴിഞ്ഞു.

അഞ്ച് ഭാഷകളിലായി അമ്പതിലധികം രാജ്യങ്ങളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. മഞ്ജു വാര്യര്‍, പ്രഭു, അര്‍ജുന്‍ സര്‍ജ, സുനില്‍ ഷെട്ടി, പ്രണവ് മോഹന്‍ലാല്‍, സിദ്ദിഖ്, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, മുകേഷ്, നെടുമുടി വേണു, ബാബുരാജ്, അശോക് സെല്‍വന്‍, ബാബുരാജ്, മാമുക്കോയ എന്നിങ്ങിനെ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.