സുഹൃത്തിന് ഒമറിന്റെ സമ്മാനം , ഏറ്റെടുത്ത് ആരാധകര്‍

സോഷ്യല്‍മീഡിയയില്‍ സജീവമായ സംവിധായകന്‍ ഒമര്‍ ലുലു തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ സുഹൃത്തിന് പുത്തന്‍ കാര്‍ സമ്മാനമായി നല്‍കിയ വിവരം അറിയിച്ചിരിക്കുകയാണ് സംവിധായകന്‍.

കാര്‍ വാങ്ങി നല്‍കുന്നതിന്റെ ഫോട്ടോകള്‍ ഒമര്‍ ലുലു പങ്കുവച്ചിട്ടുണ്ട്.’എന്തിനും ഏതിനും നമ്മുടെ കൂടെ നില്‍ക്കുന്ന എന്റെ ചങ്ക് കൂട്ടുകാരന്‍ Sukhil Sudharsanന് എന്റെ വക ഒരു പുത്തന്‍ കാര്‍ സമ്മാനം നല്‍കാന്‍ പറ്റി പടച്ചോന് നന്ദി’,എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം സംവിധായകന്‍ കുറിച്ചത്.

ഇവര്‍ക്കൊപ്പം നടന്‍ ഇര്‍ഷാദും ഉണ്ടായിരുന്നു. പിന്നാലെ കമന്റുമായി നിരവധി പേരാണ് രം?ഗത്തെത്തിയത്. ‘കൂടെ നില്‍ക്കുന്നവരെ ചേര്‍ത്ത് പിടിക്കുന്ന നല്ല മനസ്സ്, നിങ്ങടെ ആ നല്ല മനസ്സിന് അഭിനന്ദനങ്ങള്‍’, എന്നിങ്ങനെ പോകുന്നു കമന്റുകള്‍. ഇവയ്ക്ക് മറുപടിയും ഒമര്‍ നല്‍കിയിട്ടുണ്ട്.

അതേസമയം, പവര്‍ സ്റ്റാര്‍, നല്ല സമയം തുടങ്ങിയ സിനിമകളുടെ അണിയറ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് ഒമര്‍ ലുലു ഇപ്പോള്‍. നടന്‍ ബാബു ആന്റണിയാണ് പവര്‍ സ്റ്റാറിലെ നടന്‍. ഖാലിദ് ഭായ് എന്ന കഥാപാത്രത്തെയാണ് ബാബു ആന്റണി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

Read more