പൊട്ടിച്ചിരിപ്പിക്കാൻ ജീത്തു ജോസഫ്; നുണക്കുഴി ട്രെയ്‌ലർ പുറത്ത്

ബേസിൽ ജോസഫിനെയും ഗ്രേസ് ആന്റണിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് ഒരുക്കുന്ന ‘നുണക്കുഴി’ ട്രെയ്‍ലര്‍ പുറത്ത്. ഓഗസ്റ്റ് 15-നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. വലിയ വജയം നേടിയ മോഹൻലാൽ ചിത്രം നേരിന് ശേഷമത്തുന്ന ജീത്തു ജോസഫ് ചിത്രം കൂടിയാണ് നുണക്കുഴി. ലയേഴ്‌സ് ഡേ ഔട്ട് എന്ന ടാഗ് ലൈനോടെ പുറത്തു വന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വലിയ സ്വീകാര്യതയാണ് നേടിയത്.

‘ട്വൽത്ത് മാൻ’, ‘കൂമൻ’ എന്നീ ജീത്തു ജോസഫ് ചിത്രങ്ങളുടെ തിരക്കഥ രചിച്ച കെ ആർ കൃഷ്ണകുമാറാണ് നുണക്കുഴിക്ക് വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത്. സരിഗമയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ബൈജു സന്തോഷ്, സിദ്ദിഖ്, മനോജ് കെ ജയൻ, അജു വർഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, അസീസ് നെടുമങ്ങാട്, സെൽവരാജ്, അൽത്താഫ് സലിം, സ്വാസിക, നിഖില വിമൽ, ശ്യാം മോഹൻ, ദിനേശ് പ്രഭാകർ, ലെന, കലാഭവൻ യുസഫ്, അരുൺ പുനലൂർ, ശ്യാം തൃക്കുന്നപുഴ, സന്തോഷ് ലക്ഷ്മണൻ, കലാഭവൻ ജിന്റോ എന്നീ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

സംഗീതം – ജയ് ഉണ്ണിത്താൻ, ബാക്ക്ഗ്രൗണ്ട് സ്‌കോർ – വിഷ്ണു ശ്യാം, എഡിറ്റർ – വിനായക് വി എസ്, വരികൾ – വിനായക് ശശികുമാർ, കോസ്റ്റും ഡിസൈനർ – ലിന്റാ ജീത്തു, സൗണ്ട് ഡിസൈൻ -സിനോയ് ജോസഫ്, മേക്ക് അപ് – അമൽ ചന്ദ്രൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ – സൂരജ് കുമാർ, പ്രൊഡക്ഷൻ കൺട്രോളർ – പ്രണവ് മോഹൻ.

Read more