2020ലെ ഏറ്റവും മികച്ച പത്ത് സിനിമ പോസ്റ്ററുകളില്‍ ഇടം നേടി 'തുറമുഖ'വും 'ഇരുളും'

2020ലെ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച പത്ത് സിനിമ പോസ്റ്ററുകളില്‍ ഇടം നേടി നിവിന്‍ പോളി ചിത്രം “തുറമുഖ”വും ഫഹദ് ഫാസിലിന്റെ “ഇരുളും”. ഫിലിം കമ്പാനിയന്റെ റാങ്കിങ്ങിലാണ് മലയാള ചിത്രങ്ങളും ഇടം പിടിച്ചിരിക്കുന്നത്. ഏറ്റവും മികച്ച പത്ത് സിനിമ പോസ്റ്ററുകളില്‍ അഞ്ചാം സ്ഥാനത്താണ് തുറമുഖം.

നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുറമുഖം. ഓള്‍ഡ് മങ്ക്‌സ് ഡിസൈന്‍സ് ഒരുക്കിയ പോസ്റ്ററാണ് മികച്ചതായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഷിപ്പ്‌യാര്‍ഡില്‍ പൊലീസും തൊഴിലാളികളും തമ്മില്‍ നടന്ന അക്രമാസക്തമായ ഏറ്റമുട്ടല്‍ ആണ് ചിത്രീകരിച്ചിരിക്കുന്നത്. നേട്ടത്തില്‍ അണിയറപ്രവര്‍ത്തകര്‍ നന്ദി അറിയിച്ചിട്ടുമുണ്ട്.

1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രമേയം. കൊച്ചി തുറമുഖം പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരന്‍, നിമിഷ സജയന്‍, അര്‍ജുന്‍ അശോകന്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, മണികണ്ഠന്‍ ആര്‍ ആചാരി എന്നിവരും അഭിനയിക്കുന്നുണ്ട്.

എട്ടാം സ്ഥാനത്താണ് ഇരുള്‍ ചിത്രം. ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രമാകുന്ന ഇരുള്‍ നവാഗതനായ നസീഫ് യൂസഫ് ഇസുദ്ദീന്‍ ആണ് സംവിധാനം ചെയ്യുന്നത്. അജയന്‍ ചാലിശേരി ആണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. നുഗൂഢതയുടെയും ഗൂഢാലോചനയുടെയും മികച്ച അന്തരീക്ഷം സൃഷ്ടിക്കുന്നതാണ് പോസ്റ്റര്‍.

അജയന്‍ കൈകൊണ്ട് വരച്ചതാണ് ഈ പോസ്റ്റര്‍. മൂന്ന് താരങ്ങളുടെ നിഴല്‍ രൂപങ്ങളും പോസ്റ്ററില്‍ കാണാം. അര്‍ച്ചന 31 നോട്ട് ഔട്ട്, സൂപ്പര്‍ ശരണ്യ, ഘര്‍ കാ പതാ എന്നീ ചിത്രത്തിന്റെ പോസ്റ്ററുകള്‍ റണ്ണേഴ്‌സ് അപ്പായും തിരഞ്ഞെടുക്കപ്പെട്ടു.

ഫിലിം കമ്പാനിയന്‍ തിരഞ്ഞെടുത്ത മികച്ച പത്ത് സിനിമ പോസ്റ്ററുകള്‍ ഇവയൊക്കെ:

1. ഗമാക് ഘര്‍ (സംവിധാനം: അചല്‍ മിശ്ര, ഡിസൈന്‍: സോം)

Posterphilia: The Best Indian Film Posters Of 2020

2. ബ്രെഡ് ആന്‍ഡ് ബിലോങ്ങിംഗ് (സംവിധാനം: സോണിയ ഫിലിന്റൊ, ഡിസൈന്‍: ലക്ഷമന്‍ ഖദാപ്കാര്‍)

Posterphilia: The Best Indian Film Posters Of 2020

3. അനിത (സംവിധാനം: സുഷമ ഖാദെപന്‍, ഡിസൈന്‍: യെന്‍ ടാന്‍)

Posterphilia: The Best Indian Film Posters Of 2020

4. ദി ഡിസൈപ്പിള്‍ (സംവിധാനം: ചൈതന്യ താംനെ, ഡിസൈന്‍: മിഡ് നൈറ്റ് മരൗദാര്‍)

Posterphilia: The Best Indian Film Posters Of 2020

5. തുറമുഖം (സംവിധാനം: രാജീവ് രവി, ഡിസൈന്‍: ഓള്‍ഡ് മങ്ക്സ് ഡിസൈന്‍സ്)

Posterphilia: The Best Indian Film Posters Of 2020

6. ലെയ്ല ഔര്‍ സാത്ത് ഗീത് (സംവിധാനം: പുഷ്‌പേന്ദ്ര സിംഗ്, ഡിസൈന്‍: കെവിന്‍ ഇലങ്കോ)

Posterphilia: The Best Indian Film Posters Of 2020

7. കന്യ (സംവിധാനം: അപൂര്‍വ സതീഷ്, ഡിസൈന്‍: മൈക്കല്‍ ഒസില്‍ക)

Posterphilia: The Best Indian Film Posters Of 2020

8. ഇരുള്‍ (സംവിധാനം: നസീഫ് യൂസഫ് ഇസുദ്ദീന്‍, ഡിസൈന്‍: അജയന്‍ ചാലിസേരി)

Posterphilia: The Best Indian Film Posters Of 2020

9. ക്രിയ (സംവിധാനം: സിദ്ധാര്‍ത്ഥ് ശ്രീനിവാസന്‍, ഡിസൈന്‍: ശിലാദിത്യ ബോസ്, സുഭദീപ് റോയ്)

Posterphilia: The Best Indian Film Posters Of 2020

10. കാര്‍ഗോ (സംവിധാനം: ആരതി കടാവ്, ഡിസൈന്‍: സെനിഷ് മെഹ്ത)

Posterphilia: The Best Indian Film Posters Of 2020

റണ്ണേഴ്‌സ് അപ്പ്:

Posterphilia: The Best Indian Film Posters Of 2020