ഓണ്‍ലൈന്‍ സിനിമാ ടിക്കറ്റ് ബുക്കിങ്ങിനായി സര്‍വീസ് ചാര്‍ജ് ഇനത്തില്‍ ഏകദേശം 25 രൂപയോളമാണ് ടിക്കറ്റ് ബുക്കിങ് ആപ്പുകള്‍ ഈടാക്കുന്നത്. ഇതിന് പരിഹാരമായി കേരള സര്‍ക്കാരിന്റെ ഒരു ആപ്പ് ഉണ്ടായിരുന്നെങ്കില്‍ എന്ന സ്വപ്നങ്ങള്‍ക്ക് ഒരു ശുഭസൂചന സാംസ്‌കാരിക മന്ത്രി ശ്രീ സജി ചെറിയാന്‍ നല്‍കിയിരിക്കുകയാണ്. ഫേസ്ബുക്കില്‍ അദ്ദേഹം നല്‍കിയ മറുപടിയിലാണ് ഈ സൂചന.
കേരള ബജറ്റ് 2022ല്‍ സാംസ്‌കാരിക വകുപ്പിന് കീഴില്‍ മലയാള സിനിമാ മ്യൂസിയം നിര്‍മിക്കും എന്ന സന്തോഷ വാര്‍ത്ത പങ്ക് വെച്ച മന്ത്രിയുടെ ഒരു പോസ്റ്റിന് കീഴിലാണ് ഇങ്ങനെ ഒരു സാധ്യതയെ കുറിച്ച് കമന്റ് വന്നത്. ”ഒരു ബയോസ്‌കോപ്പും ഫിലിമും വെച്ചുകൊണ്ട് പോള്‍ വിന്‍സന്റ് എന്ന റെയില്‍വേ ഉദ്യോഗസ്ഥന്‍ കേരളത്തില്‍ ആദ്യത്തെ സിനിമാ പ്രദര്‍ശനം തുടങ്ങിയിടത്തു നിന്നും ഇന്നെത്തുമ്പോള്‍ മലയാള സിനിമ ഒരുപാട് വളര്‍ന്നു. മലയാള സിനിമയുടെ ചരിത്ര വഴികള്‍ രേഖപ്പെടുത്താന്‍ ഒരു സിനിമാ മ്യൂസിയം എന്നത് ഈ വര്‍ഷത്തെ സംസ്ഥാന ബജറ്റിലെ സുപ്രധാന തീരുമാനങ്ങളിലൊന്നാണ്. സിനിമാ ആസ്വാദകര്‍ക്കും ഗൗരവമായി സിനിമയെ പഠിക്കുന്നവര്‍ക്കും ഒരേപോലെ പ്രയോജനപ്രദമാകുന്ന രീതിയില്‍ മലയാള സിനിമാ മ്യൂസിയം മാറും.” എന്നാണ് അദ്ദേഹം പോസ്റ്റില്‍ കുറിച്ചത്.
Read more
അതിലാണ് സര്‍ക്കാരിന്റെ ആപ്പിനെ കുറിച്ച് ഒരു അഭിപ്രായം വന്നത്. ‘കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഒരു ബുക്കിംഗ് ആപ്പ് ഗവണ്‍മെന്റ് തലത്തില്‍ പരിഗണിക്കുകയാണെങ്കില്‍ നന്നായിരുന്നു.’ എന്നായിരുന്നു കമന്റ്. സാദ്ധ്യതകള്‍ പരിശോധിച്ചു വരുന്നു എന്നാണ് അതിന് മറുപടിയായി മന്ത്രി കമന്റിട്ടത്. സിനിമ പ്രേമികളെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷം പകരുന്ന ഒന്നാണിത്. എത്രയും വേഗം അത് സാധ്യമാകട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.എന്നാണ്