എന്ത് ചെയ്തിട്ടും ഒരു മെന വരുന്നില്ലല്ലോ സജീ, കേരളത്തിൽ ഉടുതുണിക്ക് മറുതുണിയില്ലാത്തവരുടെ മുന്നിലാണോ ഈ പ്രകടനം; മോഹൻലാലിന്റെ പുതിയ ഫോട്ടോയ്ക്ക് വിമർശനം

മോഹന്‍ലാലിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രം വൈറലാകുകയാണ്. അനീഷ് ഉപാസനയാണ് ഫോട്ടോഗ്രഫര്‍. വളരെ കാഷ്വല്‍ ലുക്കിലുള്ള ഈ ഫോട്ടോയ്ക്ക് വിമർശനങ്ങളും ഉയരുകയാണ്. എന്ത് ചെയ്തിട്ടും ഒരു മെന വരുന്നില്ലല്ലോ സജീ, കേരളത്തിൽ ഉടുതുണിക്ക് മറുതുണിയില്ലാത്തവരുടെ മുന്നിലാണോ ഈ പ്രകടനം എന്നൊക്കെയാണ് കമന്റുകൾ.

പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.  കുറച്ചുനാൾ  മുമ്പ് മോഹന്‍ലാല്‍ പോസ്റ്റ് ചെയ്ത ഫോട്ടോ ഷൂട്ട് ചിത്രവും വൈറലായിരുന്നു. ആ ചിത്രവും അനീഷ് ഉപാസന തന്നെയാണ് എടുത്തത്.

ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ആറാട്ട് ആണ് മോഹന്‍ലാല്‍ അടുത്തതായി അഭിനയിക്കുന്ന ചിത്രം.
മോഹന്‍ലാലും തിരക്കഥാകൃത്ത് ഉദയകൃഷ്ണയും ഒന്നിക്കുന്ന ചിത്രത്തില്‍ ശ്രദ്ധ ശ്രീനാഥ്, സിദ്ദിഖ്, വിജയരാഘവന്‍, നെടുമുടി വേണു തുടങ്ങിയവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.