ഞാൻ ലാലാണ്... മോഹൻലാൽ...', നേരിട്ട് ഫോണിൽ വിളിച്ച് താരം, എന്താവശ്യമുണ്ടെങ്കിലും അറിയിക്കണമെന്നും നിർദേശം

ലോക്ക് ഡൗണിനെ തുടർന്ന് കുടുംബത്തോടൊപ്പം കഴിയുന്ന സിനിമ താരസംഘടനയായ അമ്മയുടെ അംഗങ്ങളെ നേരിട്ട് വിളിച്ച് വിശേഷങ്ങൾ തേടുകയാണ് സൂപ്പർ താരം മോഹൻലാൽ. വിശേഷങ്ങൾ പങ്കുവയ്ക്കുക മാത്രമല്ല, കൊറോണയെ ചെറുത്തു തോൽപ്പിക്കുന്നതിനായി സർക്കാർ നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് അംഗങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു.

സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന അംഗങ്ങൾ അത് നേരിട്ട് അറിയിക്കുന്നത് പ്രകാരം അവർക്ക് സഹായമെത്തിക്കുന്നതായിരിക്കുമെന്നും മോഹൻലാൽ വാഗ്ദാനം ചെയ്തു. നിലവില്‍ സംഘടനയിലെ 501 അംഗങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയും 138 പേര്‍ക്ക് എല്ലാ മാസവും 5000 രുപ വെച്ച് സഹായധനം നല്‍കുന്നുണ്ട്. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന കൈനീട്ടം പദ്ധതിക്ക് പുറമേയുള്ള ഒരു പദ്ധതിയാണ് ഇത്.

Read more

കൊറോണാ വൈറസ് വ്യാപനത്തിന്റെ ഫലമായി ഷൂട്ടിംഗ് എല്ലാം നിർത്തിവച്ചിരുന്നു. ഇത് ഏറ്റവുമധികം ബാധിക്കുന്നത് സിനിമ ഇൻഡസ്ട്രിയിലെ ദിവസവേതനക്കാരെയാണ്. അതിനാൽ അങ്ങനെ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് 10 ലക്ഷം രൂപ മോഹൻലാൽ നൽകിയിരുന്നു