താടിയെടുത്ത് മീശ പിരിച്ച് പുതിയ ലുക്കിൽ മോഹൻലാൽ, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

മോഹൻലാലിന്റെ എറ്റവും പുതിയ ലുക്കിലുളള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറ്റെടുത്ത് ആരാധകർ. താടി എടുത്ത് മീശ പിരിച്ചുളള ചിത്രങ്ങളാണ് ലാലേട്ടന്റെതായി പുറത്തിറങ്ങിയിരിക്കുന്നത്. ദിലീപ് നായകനായെത്തുന്ന ഭ.ഭ.ബ എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിന് വേണ്ടിയുളള താരത്തിന്റെ ലുക്കാണ് ഇതെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ സ്ഥിരമായുളള താടി ലുക്കിന്റെ പേരിൽ സൂപ്പർതാരം വിമർശനങ്ങൾ നേരിട്ടിരുന്നു. താടി എടുത്ത് ഇനി എപ്പോഴാണ് മോഹൻലാൽ സ്ക്രീനിൽ എത്തുക എന്നാണ് എല്ലാവരും ചോദിച്ചിരുന്നത്.

അടുത്തിടെ ഇറങ്ങിയ തുടരും സിനിമയിൽ‌ വരെ താടി വച്ചുളള ലുക്കിലാണ് നടൻ അഭിനയിച്ചത്. ചിത്രത്തിൽ ‘അന്ത താടി അവിടിരുന്നാൽ ആർക്കാ പ്രശ്നം’ എന്ന് ശോഭനയുടെ കഥാപാത്രം വരെ മോഹൻലാലിനോട് ചോദിക്കുന്നുണ്ട്. ഇപ്പോഴിതാ എല്ലാവർക്കുളള മറുപടിയായി താടി വടിച്ച്, മീശ പിരിച്ച് പുത്തൻ മേക്കോവറിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് സൂപ്പർതാരം.

Read more

സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം ആണ് മോഹൻലാലിന്റെതായി റിലീസിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രം. സിനിമയുടെ ടീസർ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പുറത്തിറങ്ങിയിരുന്നു. മാളവിക മോഹനൻ നായികയാവുന്ന സിനിമയിൽ സംഗീത് പ്രതാപ്, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങിയവരാണ് മറ്റുതാരങ്ങൾ.