അത് കേട്ട് അടുത്തിരുന്ന് മോഹന്‍ലാല്‍ തോണ്ടുന്നുണ്ട്, പക്ഷേ തിരുത്തിയില്ല, മോഹന്‍ലാല്‍ ഇടവേള ബാബുവിനോട് രാജി ആവശ്യപ്പെടണം: ഗണേഷ്

‘അമ്മ’യുടെ പ്രസിഡന്റ് എന്ന സ്ഥാനം വെച്ച് വിജയ് ബാബുവിന്റെ രാജി മോഹന്‍ലാല്‍ നേരിട്ട് ആവശ്യപ്പെടണമെന്ന് കെ ബി ഗണേഷ് കുമാര്‍. വിജയ് ബാബു ‘അമ്മ’യില്‍ നിന്ന് രാജി വെക്കണം അല്ലെങ്കില്‍ ബഹുമാനപ്പെട്ട പ്രസിഡന്റ് മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടണം എന്ന് ഗണേഷ് കുമാര്‍ വ്യക്തമാക്കി.

‘അമ്മ’ക്ലബ് ആക്കാന്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി തീരുമാനിച്ചിട്ടുണ്ടോ എന്നുള്ള ചോദ്യത്തിന് മറുപടി നല്‍കണം. ‘അമ്മ’ ക്ലബ് ആണെങ്കില്‍ താന്‍ രാജി വെക്കുമെന്നും ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ദിലീപിന്റെ കേസ് വന്നപ്പോള്‍ അദ്ദേഹം രാജി വച്ചിരുന്നു. സമാനമായ ഒരു കേസ് ആണ് വിജയ് ബാബുവിന്റെയും. അതുകൊണ്ട് തന്നെ വിജയ് ബാബു രാജി വെക്കണം എന്ന് തന്നെയാണ് താന്‍ പറയുന്നത്.

ആ നിലപാടില്‍ താന്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു എന്നും ഗണേഷ് കുമാര്‍ അഭിപ്രായപ്പെട്ടു. ‘അമ്മ’യില്‍ നിന്ന് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്തോ ആനുകൂല്യമോ പണമോ കൈപറ്റിയിട്ടാണ് ആരോപണ വിധേയനായ ആ വ്യക്തിയോടൊപ്പം നില്‍ക്കുന്നത് എന്ന് അതിജീവത പറയുന്നുണ്ട്. ആ കുട്ടി പറഞ്ഞതിനും ഇടവേള ബാബുവിന് മറുപടി ഇല്ല എന്നും ഗണേഷ് കുമാര്‍ ആരോപിച്ചു.

വിജയ് ബാബു ‘അമ്മ’യില്‍ നിന്ന് രാജി വെക്കണം അല്ലെങ്കില്‍ ബഹുമാനപ്പെട്ട പ്രസിഡന്റ് മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടണം. അതാണ് ഞാന്‍ പറഞ്ഞത്. അതിന് എല്ലാവരും കൂടെ സംഘടിച്ച് ഒരു ബഹളം ഉണ്ടാക്കേണ്ട കാര്യമില്ല. ആരെയോ സംരക്ഷിക്കാന്‍ വേണ്ടിയുളള ശ്രമമാണ് നടക്കുന്നത്. അവിടെയാണ് അതിജീവതയായ കുട്ടിയുടെ അഭിപ്രായം മുഖവുരയ്ക്കെടുക്കേണ്ടത്. ഇപ്പോള്‍ ഞങ്ങള്‍ക്കും ഈ സംശയം ഉണ്ട്. ‘അമ്മ’ ക്ലബ് ആണ് എന്ന് പറയുമ്പോള്‍ അടുത്തിരുന്ന മോഹന്‍ലാല്‍ ബാബുവിനെ തൊടുന്നുണ്ട്. പക്ഷെ അദ്ദേഹം തിരുത്തി പറഞ്ഞില്ല.