അമിത് ഷായുമായി കൂടിക്കാഴ്ച്ച; ജൂനിയര്‍ എന്‍.ടി.ആര്‍, ബി.ജെ.പിയിലേക്ക്

തെലുങ്ക് യുവ താരം ജൂനിയര്‍ എന്‍ടിആര്‍ ബിജെപിയിലേക്കെന്ന് സൂചന. അഭ്യൂഹങ്ങള്‍ക്ക് വഴിതെളിച്ച് കൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ജൂനിയര്‍ എന്‍ടിആര്‍ ഇന്ന് രാത്രി കൂടിക്കാഴ്ച നടത്തും.

നിലവില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയിലെ മുനുഗോഡില്‍ പ്രചാരണം നടത്താനായി ഹൈദരാബാദില്‍ എത്തിയതാണ് അമിത് ഷാ. ബിജെപി മിഷന്‍ സൗത്ത് പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ കൂടിക്കാഴ്ച എന്നാണ് ബിജെപി നേതാക്കള്‍ വിശദീകരിക്കുന്നത്.

അമിത് ഷായ്ക്കൊപ്പമുള്ള അത്താഴവിരുന്നിലേക്ക് തെലങ്കാനയിലെ പ്രമുഖ വ്യക്തിതത്വങ്ങളെ ബിജെപി ക്ഷണിച്ചിട്ടുണ്ട്. ഈ കൂട്ടത്തില്‍ ടോളിവുഡിലെ ജനപ്രിയ നടനായ ജൂനിയര്‍ എന്‍ടിആറും ഉണ്ടെന്നാണ് സൂചന.

അമിത് ഷായെ കാണാന്‍ ജൂനിയര്‍ എന്‍ടിആര്‍ എത്തുമെന്ന് ബിജെപി തെലങ്കാന സംസ്ഥാന ജനറല്‍ സെക്രട്ടറി ഗുജ്ജുല പ്രേമേന്ദര്‍ റെഡ്ഡി സ്ഥിരീകരിച്ചിട്ടുണ്ട്.