അഭിനേതാക്കള്‍ പലരും മയക്കുമരുന്നിന് അടിമ, ചിലര്‍ സിനിമയില്‍ വരുന്നത് കള്ളപ്പണം ചെലവാക്കാന്‍: ജി. സുധാകരന്‍

കള്ളപ്പണം ചെലവഴിക്കാനാണ് പലരും സിനിമാരംഗത്തേക്ക് എത്തുന്നതെന്ന് മുന്‍മന്ത്രി ജി. സുധാകരന്‍. അഭിനേതാക്കള്‍ പലരും കോടീശ്വരന്മാരാകുന്നു. പലരും മയക്കുമരുന്നിന് അടിമകളുമാണ്. മലയാളത്തില്‍ ഇപ്പോള്‍ നല്ല സിനിമകള്‍ കുറവാണ് എന്നാണ് ജി. സുധാകരന്‍ പറയുന്നത്.

ജോണ്‍ എബ്രഹാം സ്മാരകസമിതി സംഘടിപ്പിച്ച അനുസ്മരണവും കവിയരങ്ങും ഉദ്ഘാടനം ചെയ്താണ് സുധാകരന്‍ സംസാരിച്ചത്. കള്ളപ്പണം ചെലവഴിക്കാനാണ് പലരും സിനിമാരംഗത്തേക്ക് വരുന്നത്. ഈ മേഖലയില്‍ വരുന്ന കോടാനുകോടി രൂപയുടെ ഉറവിടം ആര്‍ക്കുമറിയില്ല.

നടീ-നടന്മാര്‍ പലരും കോടീശ്വരന്മാരാകുന്നു. പലരും മയക്കുമരുന്നിന് അടിമകളുമാണ്. മലയാളത്തില്‍ ഇപ്പോള്‍ നല്ല സിനിമകള്‍ കുറവാണ്. ആസുരശക്തികള്‍ ജയിച്ചു കൊടിപാറിക്കുന്നതാണ് നമ്മുടെ സിനിമകളില്‍ കൂടുതലും കാണുന്നത്.

വിഭ്രാന്തമായ മായികലോകത്തേക്ക് ജനങ്ങളെ കൊണ്ടുപോകുന്ന തരത്തിലുള്ളവ. ചെലവ് കുറഞ്ഞതും കഥയുള്ളതുമായ സിനിമകളുണ്ടാകണം എന്നാണ് ജി സുധാകരന്‍ പറയുന്നത്. മലയാള സിനിമയില്‍ ലഹരി ഉപയോഗം ചര്‍ച്ചയാകുന്ന സാഹചര്യത്തിലാണ് ജി സുധാകരന്റെ ആരോപണങ്ങള്‍.