12 ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ; ബോക്സ്ഓഫീസ് തൂത്തുവാരി മഞ്ഞുമ്മലിലെ പിള്ളേർ

റിലീസ് ചെയ്ത് 12 ദിവസം കൊണ്ട് ആഗോള ബോക്സ്ഓഫീസ് കളക്ഷനിൽ 100 കോടി നേട്ടം കൊയ്ത് ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്സ്’. പറവ ഫിലിംസിന്റെ ബാനറിൽ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

May be an illustration of text

ഇതോടുകൂടി പുലിമുരുഗൻ, ലൂസിഫർ, 2018 എന്നീ ചിത്രങ്ങൾക്ക് ശേഷം 100 കോടി ക്ലബ്ബിലെത്തുന്ന നാലാമത്തെ മലയാള സിനിമയായി മാറിയിരിക്കുകയാണ് മഞ്ഞുമ്മൽ ബോയ്സ്. സംവിധായകൻ ചിദംബരം തന്നെയാണ് എക്സിലൂടെ വിവരം പങ്കുവെച്ചത്. തമിഴ് പ്രേക്ഷകർക്ക് ചിദംബരം പ്രത്യേകം നന്ദി പറയുന്നുണ്ട്. തമിഴ്നാട്ടിൽ നിന്ന് മാത്രം 10 കോടി രൂപയ്ക്ക് മുകളിലാണ് ചിത്രം നേടിയിരിക്കുന്നത്. കൂടാതെ ഒരു ദിവസം മുപ്പതോളം ഷോകളാണ് തമിഴ്നാട്ടിലെ മിക്ക തിയേറ്ററുകളിലും ഉണ്ടായിരുന്നത്.

2006-ൽ എറണാകുളത്തെ മഞ്ഞുമ്മൽ എന്ന പ്രദേശത്തു നിന്നും 11 യുവാക്കൾ കൊടൈക്കനാലിലേക്ക് ട്രിപ്പ് പോവുന്നതും, അതിലൊരാൾ ഗുണ കേവ്സിൽ കുടുങ്ങുന്നതും തുടർന്നുള്ള സംഭവവികാസവുമാണ് സിനിമയുടെ പ്രമേയം. മലയാളത്തിൽ ഇതുവരെയിറങ്ങിയ സർവൈവൽ- ത്രില്ലറുകളെയെല്ലാം കവച്ചുവെക്കുന്ന മേക്കിംഗാണ് മഞ്ഞുമ്മലിലൂടെ ചിദംബരം കാഴ്ചവെച്ചിരിക്കുന്നത്.

Image

Read more

സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസ ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്‌ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്‌ണു രഘു തുടങ്ങീ യുവതാരനിരയാണ് ചിത്രത്തിൽ അണിനിരന്നത്.