സൂപ്പര്‍ താരങ്ങള്‍ ഇല്ലാതെ തിയേറ്ററില്‍ എത്തിയ ‘മഞ്ഞുമ്മല്‍ ബോയ്സ്’ ചിത്രത്തിന് മികച്ച പ്രതികരണം. പ്രേക്ഷകനെ ഇമോഷണലി കണക്ട് ചെയ്യുന്ന ചിത്രം എന്നാണ് പ്രേക്ഷകര്‍ പലരും പ്രതികരിക്കുന്നത്. ഫ്രണ്ട്ഷിപ്പ് വൈബ് അനുഭവിപ്പിക്കുന്ന ചിത്രം മികച്ച സര്‍വൈവല്‍ ത്രില്ലര്‍ എന്ന നിലയിലേക്ക് ഗിയര്‍ ഷിഫ്റ്റ് ചെയ്യുന്നുണ്ടെന്നും മികച്ച തിയേറ്റര്‍ അനുഭവമാണെന്നും പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നു.
”സുഷിന് ശ്യാം പറഞ്ഞ പോലെ മലയാള സിനിമയുടെ സീന്‍ മാറ്റുന്ന തരത്തിലുള്ള ഐറ്റം. ആദ്യ പകുതി എന്റര്ടെയ്ന്മെന്റ് ആയി ചിരിച്ച് വന്നിട്ട് ഇന്റര്‍വെലിന് തൊട്ട് മുന്നേ ട്രാക്ക് മാറും.. സെക്കന്‍ഡ് ഹാഫ് സര്‍വൈവല്‍ പോര്‍ഷന്‍സ്” എന്നാണ് ഒരാള്‍ എക്സില്‍ കുറിച്ചിരിക്കുന്നത്.
#ManjummelBoys ❤️🥺#SushinShyam പറഞ്ഞ പോലെ മലയാള സിനിമയുടെ സീൻ മാറ്റുന്ന തരത്തിലുള്ള ഐറ്റം.!!💯
ആദ്യ പകുതി Entertainment ആയി ചിരിച്ച് വന്നിട്ട് ഇൻ്റർവെലിന് തൊട്ട് മുന്നേ ട്രാക്ക് മാറും..Second Half Survival Portions.!
NB: പടം Title Card On Climax.
And Don’t miss end credits 💯 pic.twitter.com/qRuaxdBFbg— rjmark (@MarkRejin) February 22, 2024
സൗബിന് അടക്കമുള്ള അഭിനയത്തിനും സുഷിന് ശ്യാമിന്റെ സംഗീതത്തിനും കൈയടികളുണ്ട്. മലയാള സിനിമ അതിന്റെ ഏറ്റവും നല്ല കാലത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുന്നു എന്നാണ് സൗത്ത്വുഡ് എക്സില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
#ManjummelBoys delivers yet another top-notch theatrical experience from Malayalam Cinema. DOP & Art Department 🔥 Chidambaram’s direction elevates friendship & survival to the next level. The last-minute survival portions give real goosebumps. Sushin’s score ignites the…
— Southwood (@Southwoodoffl) February 22, 2024
ചിദംബരത്തിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രം മഞ്ഞുമ്മല്‍ എന്ന സ്ഥലത്തെ ഒരു കൂട്ടം സുഹൃത്തുക്കളുടെ കൊടൈക്കനാലിലെ ഗുണ കേവ്സിലേക്കുള്ള യാത്ര പശ്ചാത്തലമാക്കിയാണ് ഒരുക്കിയത്. ”ലാഗ് ഇല്ല.. വേറെ ലെവല്‍.. അവന്മാരുടെ കൂടെ പ്രേക്ഷകരും ടൂറിന് പോകുന്ന ഫീല്‍… സുഷിന് ശ്യാം അഴിഞ്ഞാട്ടം” എന്നാണ് ഒരു പ്രേക്ഷകന് ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
”ചിദംബരം നന്നായി ഒരുക്കിയിട്ടുണ്ടെങ്കിലും മഞ്ഞുമ്മല്‍ ബോയ്സ് കുറച്ചുകൂടി നല്ല തിരക്കഥ അര്‍ഹിക്കുന്നു. നല്ല ക്വാളിറ്റി പ്രൊഡക്ഷനില്‍ ഈ സര്‍വൈവല്‍ ത്രില്ലര്‍ മികച്ചാതാക്കുന്നു” എന്നാണ് ഒരാളുടെ എക്സ് പോസ്റ്റ്.
#ManjummelBoys deserved better scripting, even though Chidambaram pulled it off and made it engaging. Survival portions were fine with Quality production values.
Decent👍🏻
— AMARNATH (@Amar__nath_) February 22, 2024
”മഞ്ഞുമ്മല്‍ ബോയ്സ് തികച്ചും വിജയമാണ്. സിനിമറ്റോഗ്രാഫിയും പ്രൊഡക്ഷന്‍ ഡിസൈനും എല്ലാം ലോകോത്തരമാണ്. ചില ദൃശ്യങ്ങള്‍ അവിശ്വസനീയമാണ്. അത് എങ്ങനെ ചെയ്തുവെന്ന് നമ്മെ അത്ഭുതപ്പെടുത്തും. സൂപ്പര്‍ ചിത്രം” എന്നാണ് മറ്റൊരു പ്രേക്ഷകന് കുറിച്ചിരിക്കുന്നത്.
#ManjummelBoys deserved better scripting, even though Chidambaram pulled it off and made it engaging. Survival portions were fine with Quality production values.
Decent👍🏻
— AMARNATH (@Amar__nath_) February 22, 2024
Read more