'ബാധയോ അതും ഇക്കാലത്ത്?'; ഭയം നിറച്ച് ചതുര്‍മുഖം ട്രെയ്‌ലര്‍

മഞ്ജു വാര്യര്‍, സണ്ണി വെയ്ന്‍, അലന്‍സിയര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന “ചതുര്‍മുഖം” ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. ടെക്‌നോ-ഹൊറര്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം രഞ്ജിത്ത് കമല ശങ്കറും സലില്‍ വിയും ചേര്‍ന്നാണ് സംവിധാനം ചെയ്യുന്നത്. മൊബൈല്‍ ഫോണിനും സോഷ്യല്‍ മീഡിയക്കും അഡിക്ട് ആയ കഥാപാത്രത്തെയാണ്‌
മഞ്ജു അവതരിപ്പിക്കുന്നത് എന്നാണ് ട്രെയ്‌ലറില്‍ നിന്നുള്ള സൂചന.

ചിത്രത്തിന്റെ ടൈറ്റില്‍ സൂചിപ്പിക്കുന്ന നാലാമത്തെ മുഖമായ സ്മാര്‍ട്ട് ഫോണിനെ ചുറ്റിപറ്റിയുള്ള പശ്ചാത്തലം കൗതുകമുണര്‍ത്തുന്നതാണ്. ത്രില്ലിംഗ് എക്‌സ്പിരീയന്‍സ് ആണ് ട്രെയ്‌ലര്‍ ജിസ് ടോംസ് മൂവിയുടെ ബാനറില്‍ മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് ജിസ് ടോംസും, ജസ്റ്റിന്‍ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവരാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത്. ഏപ്രില്‍ 8ന് ചതുര്‍മുഖം തിയേറ്ററില്‍ എത്തും. അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണവും മനോജ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. മനു മഞ്ജിത്ത് ആണ് ചിത്രത്തില്‍ ഗാനങ്ങള്‍ ഒരുക്കുന്നത്.

സൗണ്ട് മിക്സിംഗ്- വിഷ്ണു ഗോവിന്ദ്, വി.എഫ്.എക്സ് ഏജന്‍സി പ്രോമിസ് ആണ് മോഷന്‍ പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ബിനീഷ് ചന്ദ്രന്‍, കോ-പ്രൊഡ്യൂസര്‍-ബിജു ജോര്‍ജ്ജ്, സൗണ്ട്-ഡോണ്‍ വിന്‍സെന്റ്, വസ്ത്രാലങ്കാരം- സമീറ സനീഷ്. വിതരണം-സെഞ്ച്വറി ഫിലിംസ്, ചിത്രം ഇപ്പോള്‍ അതിന്റെ പോസ്റ്റ്-പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്.