മമ്മൂട്ടിയുടെ ഹിറ്റ് സിനിമകളില്‍ ഒന്നാണ് വേഷം. 2004ല്‍ പുറത്തിറങ്ങിയ ചിത്രം വി.എം വിനു ആണ് സംവിധാനം ചെയ്തത്. ചിത്രത്തില്‍ ചക്ക തിന്നാന്‍ പോകുന്നതിനെ കുറിച്ച് മമ്മൂട്ടി പറയുന്ന ഡയലോഗ് ഏറെ ശ്രദ്ധ നേടിരുന്നു. ഈ ഡയലോഗ് കുത്തിപ്പൊക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍.
”താനൂര്‍ക്ക് ചക്ക തിന്നാന്‍ പോയപ്പോള്‍ ചക്കയെല്ലാം തമ്പാനൂര്‍ക്ക് പോയെന്ന്… തമ്പാനൂര്‍ക്ക് ചെന്നപ്പോള്‍ ചക്ക മാവിലാ കായ്ക്കുന്നെ… മാവിലിണ്ടായ ചക്ക തിന്നാന്‍ പറ്റ്വോന്ന് മാവിലായി ചെന്ന് കാര്‍ന്നോമാരോട് ചോയ്ച്ചപ്പോ, കാര്‍ന്നോമ്മാര് പറഞ്ഞു ഞങ്ങളീ നാട്ടുകാരല്ലേന്ന്..” എന്നാണ് വേഷത്തില്‍ മമ്മൂട്ടി ഇടയ്ക്കിടെ പറയുന്ന ഡയലോഗ്.
”അച്ഛനും മരിച്ച് അതിനിടക്ക് അനിയന്റെ അവിഹിതം കാരണം കുടുംബവും കലങ്ങി ആകെ സീനായി നില്‍ക്കുമ്പോള്‍ താനൂര്‍ക്ക് ചക്ക തിന്നാന്‍ പോകുന്ന അപ്പുവേട്ടന്‍”, ”ദാണ്ടേ താനൂര്‍ക്ക് ഒരു ചക്ക പോകുന്നു” എന്നിങ്ങനെയാണ് ട്രോളുകളിലെ വാചകങ്ങള്‍. ചക്ക മോഷ്ടിച്ച കേസില്‍ ജയിലിലായ അപ്പുവേട്ടന്‍ എന്ന മീമുകളുമുണ്ട്.
അപ്പു എന്ന കഥാപാത്രമായാണ് മമ്മൂട്ടി വേഷത്തില്‍ എത്തിയത്. ഇന്നസെന്റ്, സായ് കുമാര്‍, ഇന്ദ്രജിത്ത്, ജഗതി, മോഹിനി, ഗോപിക, കൊച്ചിന്‍ ഹനീഫ, റിയാസ് ഖാന്‍, സിന്ധു മേനോന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ വേഷമിട്ടു. ഫാമിലി എന്റര്‍ടെയ്‌നറായാണ് ചിത്രം എത്തിയത്.