‘ബിലാൽ’ വൈകും; അതിന് മുമ്പ്  മറ്റൊരു മമ്മൂട്ടി അമൽ നീരദ് ചിത്രം

മമ്മൂട്ടി അമൽ നീരദ് കോമ്പിനേഷനിൽ എത്തിയ ബിഗ് ബി യുടെ രണ്ടാം ഭാഗത്തിനായുള്ള ആകാംക്ഷയോടെ  കാത്തിരിക്കുകയാണ് ആരാധകർ. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം  ബിലാലിന് മുന്നേ മറ്റൊരു ചിത്രത്തിനായി ഇരുവരും ഒന്നിക്കും.

ഡിസംബർ അവസാനമോ ജനുവരി ആദ്യത്തോടെയോ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് നിലവിൽ ലഭ്യമാകുന്ന വിവരങ്ങൾ. എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.

അതേസമയം ബാല, മം‌മ്ത മോഹൻ‌ദാസ്, ലെന തുടങ്ങിയ അഭിനേതാക്കൾ  ബിലാലിൽ ഉണ്ടാവും.

മനോജ് കെ ജയന്‍, ലെന, ഇന്നസെന്റ്, വിജയരാഘവന്‍, ജോയ്മാത്യു, പ്രകാശ് രാജ്, വിനായകന്‍, ചെമ്പന്‍ വിനോദ് എന്നിവരാണ് രണ്ടാം ഭാഗത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.