ക്യാപ്റ്റനില്‍ അതിഥി വേഷത്തില്‍ മമ്മൂട്ടിയും

 

ഫുട്‌ബോള്‍ താരം വിപി സത്യന്റെ ജീവിതകഥ പറയുന്ന ക്യാപ്റ്റനില്‍ അതിഥി വേഷത്തില്‍ മമ്മൂട്ടിയും. മാധ്യമ പ്രവര്‍ത്തകനായ പ്രജേഷ് സെന്‍ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന, സ്പോര്‍ട് ഡ്രാമയില്‍  വി.പി. സത്യനായി വേഷമിടുന്നത് ജയസൂര്യയാണ്. ജയസൂര്യയുടെ ഭാര്യയുടെ വേഷത്തില്‍ അനുസിത്താരയാണ് എത്തുന്നത്.

ഗുഡ് വില്‍ എന്റര്‍ടൈയിനറുടെ ബാനറില്‍ ടി. എല്‍ ജോര്‍ജ് ആണ് ചിത്രം നിര്‍മിക്കുന്നത്. സിദ്ദിഖ്, രഞ്ജി പണിക്കര്‍, സൈജു കുറുപ്പ് തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഫെബ്രുവരി 16 ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

ചിത്രത്തിന്റെ  ടീസര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. ഇപ്പോള്‍ അനുസിത്താരയുടെ ക്യാരക്ടര്‍ ടീസറും പുറത്ത് വന്നിട്ടുണ്ട്.