ഞാന്‍ മമ്മൂക്കയ്ക്ക് മുത്തം കൊടുക്കണോ..; ഇച്ചാക്കയും ലാലും ഒരേ വേദിയില്‍, ട്രെന്‍ഡിംഗ് ആയി സൂപ്പര്‍സ്റ്റാറുകളുടെ സംഗമം

മലയാളത്തിലെ ബിഗ് എമ്മുകള്‍ ഒന്നിച്ചെത്തുന്ന നിമിഷങ്ങള്‍ മലയാളികളെ സംബന്ധിച്ച് ഒരു ആഘോഷമാണ്. ഫാന്‍സ് ഗ്രൂപ്പുകള്‍ തമ്മില്‍ മത്സരിക്കുമെങ്കിലും അതിനപ്പുറം സൗഹൃദം സൂക്ഷിക്കുന്നവരാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇച്ചാക്ക എന്നേ മോഹന്‍ലാല്‍ മമ്മൂട്ടിയെ വിളിക്കാറുള്ളൂ. എന്റെ പ്രിയപ്പെട്ട ലാലു എന്നേ മമ്മൂട്ടി മോഹന്‍ലാലിനെ കുറിച്ച് പറയാറുള്ളു.

മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചെത്തിയ വനിതാ ഫിലിം അവാര്‍ഡ്‌സ് ഷോയില്‍ നിന്നുള്ള ചില ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മമ്മൂട്ടിക്ക് ഉമ്മ കൊടുക്കുന്ന മോഹന്‍ലാലിന്റെയും, തിരിച്ചിങ്ങോട്ട് മോഹന്‍ലാലിന് ഉമ്മ കൊടുക്കുന്ന മമ്മൂട്ടിയുടെയും ചിത്രങ്ങളാണ് ഇപ്പോള്‍ ട്രെന്‍ഡിംഗ് ആയിരിക്കുന്നത്.

May be an image of 1 person, beard and text

വനിതാ ഫിലിം അവാര്‍ഡ്‌സില്‍ മികച്ച നടനുള്ള അവാര്‍ഡ് മോഹന്‍ലാല്‍ മമ്മൂട്ടിക്ക് സമ്മാനിച്ചതിന് ശേഷമാണ്, ‘ഞാന്‍ മമ്മൂക്കയ്ക്ക് മുത്തം കൊടുക്കണോ’ എന്ന് ചോദിച്ചു കൊണ്ട് മോഹന്‍ലാല്‍ മമ്മൂട്ടിക്ക് ഉമ്മ കൊടുക്കുന്നത്. പിന്നാലെ മമ്മൂട്ടിയും ഉമ്മ നല്‍കുകയായിരുന്നു.

View this post on Instagram

A post shared by Aju Varghese (@ajuvarghese)

അജു വര്‍ഗീസ് അടക്കമുള്ള താരങ്ങള്‍ ഈ ദൃശ്യത്തിന്റെ ചിത്രങ്ങള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവച്ചിട്ടുണ്ട്. തന്റെ സുഹൃദവും ഭാഗ്യവുമാണ് ഈ നിമിഷമെന്നാണ് അവാര്‍ഡ് നല്‍കിയ ശേഷം മോഹന്‍ലാല്‍ പ്രതികരിച്ചത്.