മല്ലികാ ഷെരാവത്തിനെ പാരിസിലെ ഫ്‌ളാറ്റില്‍നിന്ന് ഇറക്കിവിട്ടു

വാടക നല്‍കാത്തതിനെ തുടര്‍ന്ന് ബോളിവുഡ് താരം മല്ലികാ ഷെരാവത്തിനെയും കുടുംബത്തെയും പാരിസിലെ ഫ്‌ളാറ്റില്‍നിന്ന് കോടതി ഇടപെട്ട് ഇറക്കിവിട്ടു. 94,000 ഡോളറാണ് വാടക ഇനത്തില്‍ മല്ലികയും ഫ്രഞ്ചുകാരനായ ഭര്‍ത്താവ് സിറില്‍ ഓക്‌സ്‌ഫെന്‍സിനെയും ഇറക്കിവിട്ടത്.

6054 യൂറോ (460,000) രൂപയാണ് ഇവരുടെ ഫ്‌ളാറ്റിന്റെ പ്രതിമാസ വാടക. ജനുവരി ഒന്ന് 2017 മുതലാണ് മല്ലിക ഈ ഫ്‌ളാറ്റില്‍ താമസം തുടങ്ങിയത്. എന്നാല്‍, താമസിക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷമായെങ്കിലും ഒരു തവണ മാത്രമാണ് ദമ്പതികള്‍ വാടക നല്‍കിയതെന്നും അതും പകുതി മാത്രമെ നല്‍കിയുള്ളുവെന്നുമാണ് വീട്ടുടമയുടെ പരാതി.

നവംബര്‍ 14ന് ഫ്രഞ്ച് കോടതിയില്‍ ദമ്പതികളുടെ അഭിഭാഷകന്‍ പറഞ്ഞത് അവര്‍ക്ക് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടെന്നാണ്. ക്രമരഹിതമായ ജോലിസ്വഭാവമാണ് മല്ലികയുടേത് എന്നാണ് അഭിഭാഷകന്‍ വാദിച്ചത്. എന്നാല്‍, വീട്ടുടമ ഈ വാദം അപ്പാടെ നിരസിക്കുകയും ഇവിടെ താമസിച്ച സമയത്ത് തന്നെ മല്ലിക കോടികള്‍ സമ്പാദിച്ചിട്ടുണ്ടെന്നും ശക്തമായി വാദിക്കുകയും ചെയ്തു.

നേരത്തെ ഫ്‌ളാറ്റ് സംബന്ധിച്ച കേസ് ഉണ്ടെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ കള്ളമാണെന്ന പ്രതികരണവുമായി മല്ലികാ ഷെരാവത്ത് ട്വിറ്ററിലെത്തിയിരുന്നു. ആരെങ്കിലും എനിക്ക് വീടു മേടിച്ച് തന്നിട്ടുണ്ടെങ്കില്‍ ആ മേല്‍വിലാസം എനിക്ക് അയക്കു ഞാന്‍ അവിടെ പോയി താമസിക്കട്ടെ എന്നായിരുന്നു മല്ലികയുടെ പ്രതികരണം.