ഫഹദിന്റെ കരിയറിലെ ചലഞ്ചിംഗ് റോളുമായി മാലിക്; സെക്കന്‍ഡ് ലുക്ക് നാളെയെത്തും; ഇനി ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പ്

ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റ് ടേക്ക് ഓഫിന് ശേഷം ഫഹദ് ഫാസിലിനെയും നിമിഷ സജയനെയും കേന്ദ്രകഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം മാലിക് ആരാധകരെ ഞെട്ടിക്കുകയാണ്. ചിത്രത്തിലെ പഹദിന്റെ ലുക്കും ഫസ്റ്റ് ലുക്ക് പോസ്റ്ററുമെല്ലാം ഇപ്പോഴിതാ നാളെ ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ്. അതിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

സുലൈമാന്‍ എന്ന കഥാപാത്രമായാണ് ഫഹദ് വേഷമിടുന്നത്.  20 വയസ് മുതല്‍ 57 വയസ് വരെയുള്ള നാല് കാലഘട്ടങ്ങളാണ് ചിത്രത്തില്‍ കാണിക്കുന്നത്. തീരദേശ പ്രദേശങ്ങളിലെ ഭൂമി കൈയേറ്റം തുടങ്ങിയ പ്രശ്‌നങ്ങള്‍ പോലെ ഏറെ കാലിക പ്രസക്തിയുള്ള വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.

25 കോടി ബഡ്ജറ്റ് കണക്കാക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ വലിയ താരനിര തന്നെയാണ് ഉള്ളത്. ജോജു ജോര്‍ജ്  ,വിനയ് ഫോര്‍ട്ട് , ദിലീഷ് പോത്തന്‍ ,അപ്പാനി ശരത്ത് , ഇന്ദ്രന്‍സ് , പഴയ സൂപ്പര്‍ സ്റ്റാര്‍ നായിക ജലജ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.ആന്റോ ജോസഫ് ആണ് ചിത്രം നിര്‍മിക്കുന്നത്.

്ടേക്ക് ഓഫിന് തന്നെ ദേശീയ അവാര്‍ഡ് വാങ്ങിയ സന്തോഷ് രാമന്‍ കലാസംവിധാനവും,സാനു ജോണ്‍ വര്‍ഗീസ് ക്യാമറയും സുഷിന്‍ ശ്യം സംഗീതവും ചിത്രത്തിന് വേണ്ടി നിര്‍വഹിക്കുന്നു.2020 ഏപ്രില്‍ 12ന് ചിത്രം തിയറ്ററുകളില്‍ എത്തും.

Read more