മഹാബലി പുരം വാഹനാപകടം; നടി യാഷിക ആനന്ദിന് എതിരെ വാറണ്ട്

തമിഴ്നാട്ടിലെ മഹാബലിപുരത്ത് വെച്ചുണ്ടായ വാഹനാപകടക്കേസില്‍ നടി യാഷിക ആനന്ദിനെതിരെ വാറണ്ട് പുറപ്പെടുവിച്ച് ചെങ്കല്‍പ്പട്ട് കോടതി. ഈ മാസം 21ന് യാഷിക നേരിട്ട് ഹാജരാകാന്‍ ജഡ്ജി ഉത്തരവിട്ടെങ്കിലും അവര്‍ ഹാജരായില്ല.

ഇതിനാലാണ് നടിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. ഏപ്രില്‍ 25ന് യാഷിക ആനന്ദ് കോടതിയില്‍ ഹാജരായില്ലെങ്കില്‍ പൊലീസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.കഴിഞ്ഞ വര്‍ഷം ജൂലൈയിലായിരുന്നു കേസിന് അടിസ്ഥാനമായ സംഭവം.

സുഹൃത്തുക്കള്‍ക്കൊപ്പം നടി പുതുച്ചേരിയില്‍ നിന്നും ചെന്നൈയിലേക്ക് സഞ്ചരിക്കവേ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മീഡിയനില്‍ ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ നടിയുടെ ഒരു സുഹൃത്ത് മരണപ്പെടുകയും ചെയ്തു.

അപകടത്തില്‍ യാഷിക ആനന്ദിനും ഗുരുതരമായി പരിക്കുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് താരത്തിന് നട്ടെല്ലിന് ശസ്ത്രക്രിയയും നടത്തിയിരുന്നു. മാസങ്ങളുടെ വിശ്രമത്തിന് ശേഷമാണ് നടി വീണ്ടും സിനിമകളില്‍ സജീവമായത്.’കവലൈ വേണ്ടാം’ എന്ന ചിത്രത്തിലൂടെയാണ് യാഷിക അഭിനയരംഗത്തേക്ക് എത്തുന്നത്.

Read more

ധ്രുവങ്ങള്‍ പതിനാറ് എന്ന ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധേയമായിരുന്നു. ‘ഇരുട്ട് അറയില്‍ മുരട്ട് കുത്ത്’, ‘സോംബി’ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു.