പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തമിഴ് ചിത്രമായ മഹാൻ ഫെബ്രുവരി 10-ന് പ്രൈം വീഡിയോയിലൂടെ ലോകമെമ്പാടും പ്രീമിയർ ചെയ്യും

ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട വിനോദ കേന്ദ്രങ്ങളിലൊന്നായ പ്രൈം വീഡിയോ, കാർത്തിക് സുബ്ബരാജിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മഹാൻ എന്ന തമിഴ് ആക്ഷൻ ഡ്രാമയുടെ ലോകമെമ്പാടുമുള്ള എക്‌സ്‌ക്ലൂസീവ് പ്രീമിയർ പ്രഖ്യാപിച്ചു. ലളിത് കുമാർ നിർമ്മിച്ച ഈ ചിത്രം ഒരു സാധാരണ മനുഷ്യന്റെയും അയാൾക്ക് ചുറ്റുമുള്ളവരുടെയും ജീവിതത്തെ മുഴുവൻ മാറ്റിമറിക്കുന്ന സംഭവങ്ങളുടെ ഒരു ആഖ്യാനമാണ്. യഥാർത്ഥ ജീവിതത്തിലെ അച്ഛൻ-മകൻ ജോഡികളായ വിക്രമും ധ്രുവ് വിക്രമും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നു, കൂടാതെ ബോബി സിംഹയും സിമ്രാനും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ഫെബ്രുവരി 10 മുതൽ പ്രൈം വീഡിയോയിൽ ലോകമെമ്പാടും പ്രീമിയർ ചെയ്യുന്ന ചിത്രം മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലും ലഭ്യമാകും. കന്നഡയിൽ മഹാപുരുഷ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
വ്യക്തിസ്വാതന്ത്ര്യത്തിനായുള്ള തിരച്ചിലിൽ പ്രത്യയശാസ്ത്രപരമായ ജീവിതത്തിന്റെ പാതയിൽ നിന്ന് വഴിതെറ്റിയപ്പോൾ കുടുംബം ഉപേക്ഷിക്കുന്ന ഒരാളുടെ കഥയാണ് മഹാൻ. തന്റെ അഭിലാഷങ്ങൾ തിരിച്ചറിയുന്നുണ്ട് എങ്കിലും തന്റെ ജീവിതത്തിൽ തന്റെ മകന്റെ അസാന്നിധ്യം അയാൾക്ക് മനസ്സിലാകുന്നു. ഒരു ശതകോടീശ്വരനാകുക എന്ന തന്റെ സ്വപ്നം സാക്ഷാത്കരിച്ചു, എന്നാൽ ജീവിതം അദ്ദേഹത്തിന് ഒരു പിതാവാകാനുള്ള രണ്ടാമത്തെ അവസരം നൽകുന്നുണ്ടോ? ഈ യാത്രയിൽ കോരിത്തരിപ്പിക്കുന്നതും ആക്ഷൻ നിറഞ്ഞതുമായ അപ്രതീക്ഷിതമായ സംഭവപരമ്പരകളിലൂടെ അവന്റെ ജീവിതം എങ്ങനെ കടന്നുപോകുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.
“പ്രൈം വീഡിയോയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മഹാൻ എന്ന ആക്ഷൻ ഡ്രാമ ചിത്രത്തിന്റെ ലോകമെമ്പാടുമുള്ള പ്രീമിയർ പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്,” ആമസോൺ പ്രൈം വീഡിയോ, ഇന്ത്യൻ ഉള്ളടക്ക ലൈസൻസിംഗ് മേധാവി മനീഷ് മെൻഗാനി പറഞ്ഞു. “വളരെ കഴിവുള്ള താരനിരയുടെ ഉജ്ജ്വലമായ പ്രകടനങ്ങളോടെ, നിരവധി ട്വിസ്റ്റുകൾ നിറഞ്ഞ മഹാൻ എന്ന ഈ ചിത്രത്തിനെ കഥ പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്നു. ലളിത് കുമാർ, കാർത്തിക് സുബ്ബരാജ് എന്നിവരുമായി സഹകരിച്ച് ഈ ആക്ഷൻ ചിത്രം ഞങ്ങളുടെ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.”
“പ്രൈം വീഡിയോയിൽ മഹാൻ പ്രീമിയർ ചെയ്യുന്നതിനാൽ ഞാൻ അതീവ ആവേശത്തിലാണ്. ആക്ഷൻ, ഡ്രാമ, വികാരങ്ങൾ എന്നിവയുടെ സമ്പൂർണ്ണ മിശ്രണം സൃഷ്‌ടിക്കുന്നതിൽ കാർത്തിക് സുബ്ബരാജ് മികച്ച പ്രകടനം കാഴ്ചവച്ചു. അവിശ്വസനീയമാംവിധം കഴിവുറ്റതും അതിശയകരവുമായ ഒരു താരനിരയാണ് ചിത്രത്തിലുള്ളത്, അവർ ഞങ്ങളുടെ പ്രേക്ഷകർക്ക് കഥയെ കൂടുതൽ ആകർഷകമാക്കുന്നതിന് മികച്ച പ്രകടനം കാഴ്ചവച്ചു, ”നിർമ്മാതാവ് ലളിത് കുമാർ പറഞ്ഞു. “പ്രൈം വീഡിയോയുടെ എക്‌സ്‌ക്ലൂസീവ് പ്രീമിയറിലൂടെ ഫെബ്രുവരി 10 മുതൽ മഹാൻ എന്ന ചിത്രം ലോകമെമ്പാടുമുള്ള 240 രാജ്യങ്ങളിലെ പ്രദേശങ്ങളിലുള്ള ആരാധകരിലേക്ക് എത്തിക്കാൻ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.”
പ്രൈം വീഡിയോ കാറ്റലോഗിൽ ഹോളിവുഡിൽ നിന്നും ബോളിവുഡിൽ നിന്നുമുള്ള ആയിരക്കണക്കിന് ടിവി ഷോകളിലും സിനിമകളിലും മഹാൻ ചേരും. അവയിൽ മുംബൈ ഡയറീസ്, ദി ഫാമിലി മാൻ, കോമിക്‌സ്‌റ്റാൻ സെമ്മ കോമഡി പാ, ബ്രീത്ത്: ഇൻ ടു ദ ഷാഡോസ്, ബാൻഡിഷ് ബാൻഡിറ്റ്‌സ്, പാതാൾ ലോക്, താണ്ഡവ്, മിർസാപൂർ സീസൺ 1 & 2, ദ ഫോർഗോട്ടൻ ആർമി – ആസാദി കെ ലിയെ, സൺസ് ഓഫ് ദി സോയിൽ: ജയ്പൂർ പിങ്ക് പാന്തേഴ്‌സ്, ഫോർ മോർ ഷോട്സ് പ്ലീസ്, മെയ്ഡ് ഇൻ ഹെവൻ, ഇൻസൈഡ് എഡ്ജ് തുടങ്ങിയ ഇന്ത്യയിൽ നിർമ്മിച്ച ആമസോൺ ഒറിജിനൽ സീരീസുകൾ; കൂലി നമ്പർ 1, ഗുലാബോ സിതാബോ, ദുർഗമതി, ഛലാങ്, ശകുന്തള ദേവി, ജയ് ഭീം, പൊൻമകൾ വന്താൽ, ഫ്രഞ്ച് ബിരിയാണി, ലോ, സൂഫിയും സുജാതയും, പെൻഗ്വിൻ, നിശബ്ദം, മാര, വി, സി യു സൂൺ, സൂരാരി പൊട്രൂ, ഭീമ സേന, നള മഹാരാജ, ദൃശ്യം 2, ഹലാൽ ലവ് സ്റ്റോറി, മിഡിൽ ക്ലാസ് മെലഡീസ്, പുത്തം പുതു കാലൈ, അൺപാസ്സ്‌ഡ് തുടങ്ങിയ ഇന്ത്യൻ സിനിമകൾ; ബോററ്റ് സബ്സീക്വന്റ് മൂവിഫിലിം, ദി വീൽ ഓഫ് ടൈം, ടോം ക്ലാൻസീസ് ജാക്ക് റയാൻ, ദി ബോയ്സ്, ഹണ്ടേഴ്‌സ്, ഫ്ലീബാഗ്, ദി മാർവലസ് മിസിസ് മൈസൽ തുടങ്ങിയ അവാർഡ് നേടിയതും നിരൂപക പ്രശംസ നേടിയതുമായ ആഗോള ആമസോൺ ഒറിജിനലുകൾ മുതലായവ ഉൾപ്പെടുന്നു. ആമസോൺ പ്രൈം അംഗങ്ങൾക്ക് അധിക ചെലവില്ലാതെ ഇവയെല്ലാം ലഭ്യമാണ്. ഈ സേവനത്തിൽ ഹിന്ദി, മറാഠി, ഗുജറാത്തി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, പഞ്ചാബി, ബംഗാളി എന്നീ ഭാഷകളിൽ നിന്നുള്ള ചിത്രങ്ങൾ ഉൾപ്പെടുന്നു.