ചിമ്പുവിനൊപ്പം കല്യാണിയും, സസ്‌പെന്‍സ് നിറച്ച് 'മാനാട്' ട്രെയ്‌ലര്‍; യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍

ചിമ്പു, കല്യാണി പ്രിയദര്‍ശന്‍, എസ്.ജെ സൂര്യ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന മാനാടിന്റെ ട്രെയ്‌ലര്‍ ശ്രദ്ധ നേടുന്നു. വെങ്കട്ട് പ്രഭു കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം പൊളിറ്റിക്കല്‍ ടൈം ലൂപ് ത്രില്ലറാണ്. ചിമ്പുവിന്റെ 45ാമത്തെ സിനിമയാണ് മാനാട്.

റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ 2.4 മില്യണ്‍ വ്യൂസ് ആണ് ട്രെയ്‌ലറിന് ലഭിച്ചിരിക്കുന്നത്. യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ അഞ്ചാമതായി തുടരുകയാണ് ട്രെയ്‌ലര്‍. അബ്ദുല്‍ ഖാലിക്ക് എന്ന യുവാവായിട്ടാണ് കഥാപാത്രത്തെയാണ് ചിമ്പു മാനാടില്‍ അവതരിപ്പിക്കുന്നത്.

വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാച്ചി ആണ് ചിത്രം നിര്‍മ്മിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം. ഛായാഗ്രഹണം റിച്ചര്‍ഡ് എം നാഥന്‍ നിര്‍വ്വഹിക്കുന്നു. സ്റ്റണ്ട് സില്‍വയാണ് ആക്ഷന്‍ ഡയറക്ടര്‍.

എസ്.എ ചന്ദ്രശേഖര്‍, എസ്.ജെ സൂര്യ, കരുണാകരന്‍, ഭാരതിരാജ, അരവിന്ദ് ആകാശ്, മനോജ് ഭാരതിരാജ, പ്രേംജി അമരന്‍, ഉദയ, ഡാനിയല്‍ ആനി പോപ്പ്, രവികാന്ത് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ദീപാവലിക്ക് ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

Read more