മോഹന്‍ലാല്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ത്രിമാന ഫാന്റസി ചിത്രം ബറോസിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബറോസിനായി സംഗീതമൊരുക്കുക പതിമൂന്നുകാരനായ ലിഡിയന് നാദസ്വരമാണ്. “ആശിര്‍വാദത്തോടെ ലാലേട്ടന്” എന്ന പരിപാടിയ്ക്കിടെയാണ് മോഹന്‍ലാല്‍ ഈ പ്രഖ്യാപനവും നടത്തിയത്.
കാലിഫോര്‍ണിയയില്‍ നടന്ന സിബിഎസ് ഗ്ലോബല്‍ ടാലന്റ് ഷോയില്‍ വേള്‍ഡ്സ് ബെസ്റ്റില്‍ ഏഴരക്കോടി രൂപ അടങ്ങിയ ഒന്നാം സമ്മാനം നേടിയത് ലിഡിയനായിരുന്നു. തമിഴ് സംഗീത സംവിധായകനായ വര്‍ഷന്‍ സതീഷിന്റെ മകനാണ് ലിഡിയന്. ലോസേഞ്ചല്‍സില്‍ നിന്നുള്ള പതിന്നാലുകാരിയാണ് ചിത്രത്തില്‍ നായികയാകുന്നത്.
Read more
വാസ്കോഡ ഗാമയുടെ നിധി സൂക്ഷിക്കുന്ന ബറോസിന്റെ കഥ പോര്‍ച്ചുഗീസ് പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. കെ.യു. മോഹനനാണ് കാമറ കൈകാര്യം ചെയ്യുന്നത്.ഇന്ത്യയിലെ ആദ്യ ത്രിമാന ചിത്രത്തിന്റെ സംവിധായകനായ ജിജോ ആണ് ബറോസിന്റെ തിരക്കഥയെഴുതുന്നത്. ചിത്രം അടുത്ത വര്‍ഷം മാര്‍ച്ചില്‍ ആരംഭിച്ചേക്കും.