ലോഗോയിൽ 'റോളക്സ്'; 'ജി സ്ക്വാഡു'മായി ലോകേഷ് കനകരാജ്

തെന്നിന്ത്യൻ സിനിമയിൽ വെറും അഞ്ച് സിനിമകൾ കൊണ്ട് തന്റേതായ സ്ഥാനമുണ്ടാക്കിയെടുത്ത സംവിധായകനാണ് ലോകേഷ് കനകരാജ്. അഞ്ച് ചിത്രങ്ങൾക്ക് ശേഷം ഇപ്പോഴിതാ പുതിയ പ്രൊഡക്ഷൻ കമ്പനിയുമായി രംഗത്തെത്തിയിരിക്കുകയാണ് ലോകേഷ് കനകരാജ്.

‘ജി സ്ക്വാഡ്’ എന്നാണ് പ്രൊഡക്ഷൻ കമ്പനിയുടെ പേര്. സുഹൃത്തുക്കളുടെയും അസിസ്റ്റന്റ് ഡയറക്ടേഴ്സിന്റെയും ചിത്രങ്ങളായിരിക്കും ജി സ്ക്വാഡിന്റെ ബാനറിൽ ആദ്യം പുറത്തിറങ്ങുന്നത്.

Image

“സിനിമാ പ്രേമികളുടെ, എല്ലാ പ്രിയപ്പെട്ട പ്രേക്ഷകരുടെയും സ്‌നേഹവും പിന്തുണയുമാണ് എന്റെ സംവിധാന സംരംഭങ്ങളിൽ നെടുംതൂണായത്. ഒരു നിർമ്മാതാവ് എന്ന നിലയിലുള്ള ഈ പുതിയ ശ്രമത്തിനും ഈ പ്രൊഡക്ഷൻ ഹൗസിലൂടെ സൃഷ്ടിക്കപ്പെട്ടുന്ന സിനിമകൾക്കും ഞാൻ അതേ പിന്തുണ പ്രതീക്ഷിക്കുന്നു. ഈ ബാനറിൽ നിന്നുള്ള ആദ്യ ചിത്രത്തെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ വരും” എന്നാണ് ലോകേഷ് എക്സിൽ കുറിച്ചത്.

നിരവധി പേരാണ് ജി സ്ക്വാഡിന് ആശംസകളുമായി എത്തിയത്. റോളക്സിന്റെ ലോഗോയാണ് കമ്പനിക്ക് ഉള്ളത് എന്നും ശ്രദ്ധേയമായ കാര്യമാണ്. കൈതി 2, തലൈവർ 171 , റോളക്സ്, വിക്രം 2 തുടങ്ങീ വമ്പൻ പ്രൊജക്ടുകളാണ് ലോകേഷിന്റെതായി ഇനി വരാൻ പോവുന്നത്.