'രണ്ടാമൂഴ'ത്തിന് മുമ്പേ 'കുരുക്ഷേത്ര' എത്തി!

മഹാഭാരതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന കന്നഡ ചിത്രം “കുരുക്ഷേത്ര”യുടെ തമിഴ് ട്രെയിലര്‍ പുറത്തെത്തി. ദുര്യോധനന്റെ വീക്ഷണകോണില്‍ നിന്നുള്ള മഹാഭാരത്തിന്റെ പുനര്‍വ്യാഖ്യാനമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മഹാഭാരതം ആസ്പദമാക്കി കന്നഡ സാഹിത്യകാരന്‍ റാണ രചിച്ച “ഗദായുദ്ധ” എന്ന കാവ്യത്തെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ കഥ.

നാഗന്ന സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കര്‍ണ്ണനായി എത്തുന്നത് അര്‍ജ്ജുന്‍ സര്‍ജയാണ്. ദുര്യോധനനായി എത്തുന്നത് ദര്‍ശന്‍ ആണ്. കൃഷ്ണനായി വി രവിചന്ദ്രനും പാഞ്ചാലിയായി സ്നേഹയും എത്തുന്നു. സോനു സൂദാണ് അര്‍ജ്ജുനനായി എത്തുന്നത്.

മലയാളത്തില്‍ “രണ്ടാമൂഴം” പ്രഖ്യാപിച്ചെങ്കിലും പാതി വഴിയില്‍ നിന്നു. എന്നാല്‍ ആമിര്‍ ഖാനെ നായകനാക്കി ബോളിവുഡില്‍ “മഹാഭാരതം” ഒരുക്കാനുള്ള തയ്യാറെടുപ്പ് നടക്കുന്നുണ്ട്.