'ടെക്‌നിക്കലി ജയിച്ചത് ഞാനാണ്..'; ലൊക്കേഷനില്‍ അടികൂടി കീര്‍ത്തിയും നാനിയും, വീഡിയോ

ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ള വീഡിയോ പങ്കുവച്ച് നാനിക്ക് പിറന്നാളാശംസകളുമായി കീര്‍ത്തി സുരേഷ്. ‘ദസറ’ എന്ന സിനിമയുടെ സെറ്റില്‍ നിന്നുള്ള ഒരു വീഡിയോയാണ് കീര്‍ത്തി സുരേഷ് പങ്കുവച്ചിരിക്കുന്നത്. ഷട്ടില്‍ കളിക്കുന്ന വീഡിയോയാണിത്.

കളിയുടെ അവസാനം കീര്‍ത്തി ജയിക്കുമ്പോള്‍ അതു സമ്മതിച്ചു കൊടുക്കാതെ താനാണ് ജയിച്ചതെന്ന് പറയുന്ന നാനിയെ വീഡിയോയില്‍ കാണാം. ടെക്ക്‌നിക്കലി ജയിച്ചത് ഞാനാണ് എന്നാണ് നാനി പറയുന്നത്. ഇതു കേട്ട് നാനിയുമായി കീര്‍ത്തി അടികൂടുന്നതും വീഡിയോയില്‍ കാണാം.

അതേസമയം, മാര്‍ച്ച് 30ന് ആണ് ദസറ റിലീസ് ചെയ്യുന്നത്. വെന്നെല എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ കീര്‍ത്തി ചിത്രത്തില്‍ വേഷമിടുന്നത്. ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറില്‍ സുധാകര്‍ ചെറുകുരിയാണ് ദസറ നിര്‍മ്മിക്കുന്നത്.

നവാഗതനായ ശ്രീകാന്ത് ഒഡേലയാണ് സംവിധായകന്‍. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. നവിന്‍ നൂലി ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. സത്യന്‍ സൂര്യന്‍ ഐഎസ്‌സി ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. അവിനാശ് കൊല്ലയാണ് ചിത്രത്തിന്റെ കലാസംവിധാനം.