സപ്തമി ഗൗഡയുടെ പ്രതിഫലം 1.25 കോടി രൂപ; അപ്പോള്‍ ഋഷഭ് ഷെട്ടിയ്‌ക്കോ; കാന്താരയിലെ പ്രതിഫലക്കണക്കുകള്‍ പുറത്ത്

കന്നഡ ആക്ഷന്‍ ത്രില്ലറായ കാന്താര, ബോക്സ് ഓഫീസില്‍ മികച്ച മുന്നേറ്റം തുടരുകയാണ്. RRR, KGF: Chapter 2, എന്നിവയുടെ പട്ടികയിലിടം നേടിയിരിക്കുകയാണ് ഈ ചിത്രവും ഒന്നിലധികം ഭാഷകളില്‍ റിലീസ് ചെയ്ത ഈ ആക്ഷന്‍ ത്രില്ലര്‍ ഇക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇതിനകം 43 കോടി രൂപ (ഹിന്ദി പതിപ്പ് കളക്ഷന്‍ മാത്രം) നേടിയിട്ടുണ്ട്, കൂടാതെ ബോളിവുഡ് വമ്പന്‍മാരായ താങ്ക് ഗോഡ്, രാം സേതു എന്നിവയെ മറിക്കടക്കുന്ന തരത്തില്‍ അതിശയകരമാംവിധം മികച്ച പ്രകടനം കാഴ്ചവച്ചു.

ചിത്രത്തിന്റെ ആകെ കളക്ഷനെ കുറിച്ച് പറയുമ്പോള്‍, 250 കോടി രൂപ മറികടന്ന് കന്നഡ സിനിമയിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഗ്രോസറാണ് കാന്താര ഇപ്പോള്‍. മികച്ച കളക്ഷന്‍ നേടി മുന്നേറുന്നതിനിടയില്‍ ചിത്രത്തിലെ പ്രധാനതാരങ്ങളുടെ പ്രതിഫലക്കണക്കുകള്‍ പുറത്തുവന്നിരിക്കുകയാണ്.

സപ്തമി ഗൗഡ

2020 ലെ പോപ്കോണ്‍ മങ്കി ടൈഗര്‍ എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച കന്നഡ നടിയാണ് സപ്തമി ഗൗഡ, ഇവര്‍ക്ക് കന്താരയിലെ അഭിനയത്തിന് 1.25 കോടി രൂപയാണ് പ്രതിഫലമായി ലഭിച്ചത്.
കിഷോര്‍

ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസറായ മുരളീധര്‍ എന്ന കഥാപാത്രമായി വേഷമിട്ട കിഷോറിന് 1 കോടി രൂപയാണ് പ്രതിഫലം.

അച്ച്യുത് കുമാര്‍

കന്നഡ ഇന്‍ഡസ്ട്രിയിലെ മറ്റൊരു പ്രശസ്തനായ നടന്‍ അച്യുത് കുമാര്‍ കാന്താരയില്‍ ഒരു അവിഭാജ്യ കഥാപാത്രത്തെയാണ് (ദേവേന്ദ്ര സുട്ടൂരിന്റെ) അവതരിപ്പിച്ചത്. ആക്ഷന്‍-ത്രില്ലറിലെ അഭിനയത്തിന് 75 ലക്ഷം രൂപ ഈടാക്കിയതായി റിപ്പോര്‍ട്ട്.

പ്രമോദ് ഷെട്ടി
കിരിക് പാര്‍ട്ടി, ഉളിദവരു കണ്ടന്തേ, അവനേ ശ്രീമന്‍നാരായണ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ പ്രമോദ് ഷെട്ടി കാന്താരയിലെ സുധാകര എന്ന കഥാപാത്രത്തിന് 60 ലക്ഷം രൂപ നേടിയതായി റിപ്പോര്‍ട്ടുണ്ട്.

ദീപക് റായ് പനജി
40 ലക്ഷം രൂപ പ്രതിഫലം വാങ്ങിയാണ് കാന്താരയിലെ സുന്ദരനെ ദീപക് റായ് അവതരിപ്പിച്ചത്.

ഋഷഭ് ഷെട്ടി

തിരക്കഥ രചിക്കുന്നത് മുതല്‍ ക്യാമറയ്ക്ക് മുന്നില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് വരെ, കാന്താരയുടെ എല്ലാതലത്തിലും ഋഷഭ് ഷെട്ടി എന്ന ബഹുമുഖ പ്രതിഭ അമ്പരപ്പിച്ചു. നാല് കോടി രൂപയായിരുന്നു അദ്ദേഹത്തിന്റെ പ്രതിഫലം.