'അങ്കിളേ ഒരു ഫോട്ടോ എടുത്തോട്ടെ'; ആശുപത്രിയില്‍ നിന്നും താരത്തെ കാണാനെത്തി കുട്ടി ആരാധകന്‍, ചേര്‍ത്തു നിര്‍ത്തി സുരേഷ് ഗോപി

ലൊക്കേഷനില്‍ എത്തിയ കുട്ടി ആരാധകര്‍ക്കൊപ്പം ഫോട്ടോ എടുത്ത് സുരേഷ് ഗോപി. ഇളയ മകന്‍ മാധവ് സുരേഷിനൊപ്പം അഭിനയിക്കുന്ന ‘ജെഎസ്‌കെ’ എന്ന ചിത്രത്തിന്റെ സെറ്റിലാണ് സുരേഷ് ഗോപി ഇപ്പോള്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ സെറ്റിലാണ് താരത്തെ കാണാനായി കുട്ടി ആരാധകരും എത്തിയത്.

‘അങ്കിളേ ഒരു ഫോട്ടോ എടുത്തോട്ടെ’ എന്ന ചോദിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. കയ്യില്‍ കെട്ടുമായി ആശുപത്രിയില്‍ നിന്നും നേരെ താരത്തെ കാണാനാണ് കുട്ടി എത്തിയത്. ഈ കുട്ടിയുടെ സഹോദരി ‘അങ്കിളേ ഒരു ഫോട്ടോ എടുക്കണം’ എന്ന് പറഞ്ഞ് സുരേഷ് ഗോപിയെ വിളിക്കുക ആയിരുന്നു.

നടനെ കാണാനായി ആശുപത്രിയില്‍ നിന്നും ഓടി വന്നതാണ് കുഞ്ഞെന്ന് ഒപ്പമുള്ളവര്‍ സുരേഷ് ഗോപിയോട് പറയുകയും ചെയ്യുന്നുണ്ട്. ശേഷം കുട്ടി ആരാധകനെ ചേര്‍ത്തു നിര്‍ത്തി ഫോട്ടോ എടുക്കുകയും താരം ചെയ്തു. അതേസമയം, ഷൂട്ടിംഗ് തിരക്കുകളിലാണ് സുരേഷ് ഗോപി ഇപ്പോള്‍.

പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന ജെഎസ്‌കെ ചിത്രത്തില്‍ വക്കീല്‍ ആയിട്ടാണ സുരേഷ് ഗോപി വേഷമിടുന്നത്. മാധവ് സുരേഷ് ഒരു പ്രധാന റോളിലെത്തും. അനുപമ പരമേശ്വരന്‍, ശ്രുതി രാമചന്ദ്രന്‍, അസ്‌കര്‍ അലി, മുരളി ഗോപി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.